മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ - അഹമ്മദാബാദ് ദേശീയപാതയില്‍ ട്രക്കും ട്രാവലറും കൂട്ടിയിടിച്ച് 13 പേര് മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം
വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് കണ്ടയ്നര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നുവിവാഹസംഘം സഞ്ചരിച്ച ട്രാവലറില്‍ നാല്പ്പതിലേറെപ്പേരുണ്ടായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും മറിഞ്ഞ് ആളുകള്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവര്‍ കാസയിലെ ഉപജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. അമിതവേഗവും ശ്രദ്ധയില്ലാത്ത ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അമിതവേഗത ജീവനെടുത്തു: വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്,
0
ചൊവ്വാഴ്ച, മേയ് 19, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.