കേരളം പിടിച്ചിട്ടും അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിന് രക്ഷയില്ല, കനത്ത തകർച്ച: എംഎല്‍എമാരുടെ എണ്ണത്തില്‍ 44% ഇടിവ്, ബിജെപിക്ക് വൻ കുതിപ്പ്, കണക്കുകൾ ഇങ്ങനെ,

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് വൻ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ഗ്രാഫ് ഇപ്പോഴും താഴോട്ടാണെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ ഒറ്റയടിക്ക് നാല്‍പ്പതിലധികം എം.എല്‍.എമാരെ കോണ്‍ഗ്രസിന് നേടാനായെങ്കിലും, രാജ്യത്തെ മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ പാർട്ടിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല ഇപ്പോഴത്തെ സാഹചര്യം. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമില്‍ കോണ്‍ഗ്രസിന്റെ എം.എ.എമാരുടെ എണ്ണം 29-ല്‍ നിന്നും 19 ആയി കുറഞ്ഞു.

2007-ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തിയതിന് ശേഷമുള്ള കണക്കുകള്‍ പാർട്ടിയുടെ കനത്ത തകർച്ചയാണ് കാണിക്കുന്നത്. 2008-ല്‍ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസിന് 1,204 എം.എ.എമാരുണ്ടായിരുന്നു. എന്നാല്‍ 2026-ല്‍ എത്തുമ്പോള്‍ ഇത് ഏതാണ്ട് 44 ശതമാനം ഇടിഞ്ഞ് വെറും 676 ആയി ചുരുങ്ങി.

ഇതേ കാലയളവില്‍ 101 ശതമാനത്തിന്റെ വൻ വളർച്ചയാണ് ബി.ജെ.പി കൈവരിച്ചത്. 2008-ല്‍ 889 എം.എല്‍.എമാരുണ്ടായിരുന്ന സ്ഥാനത്ത് 2026-ല്‍ ബി.ജെ.പി അത് 1,787 ആയി ഉയർത്തി. ഇന്ന് ഇന്ത്യയിലാകെയുള്ള 4,120 നിയമസഭാ സാമാജികരില്‍ രണ്ടുപേരില്‍ ഒരാള്‍ ബി.ജെ.പിയില്‍ നിന്നുള്ള ആളാണ് (ആറില്‍ ഒന്ന് മാത്രമാണ് കോണ്‍ഗ്രസ് പ്രാതിനിധ്യം). 

2008-ന് ശേഷം കോണ്‍ഗ്രസിന് 1,200-ലധികം എം.എല്‍.എമാരെ നേടാനായത് 2012-ല്‍ മാത്രമാണ് (1,224 എം.എല്‍.എമാർ). എന്നാല്‍ 2014 ആയപ്പോഴേക്കും ഇത് 25 ശതമാനം ഇടിഞ്ഞ് 911 ആയി കുറഞ്ഞു.


എം.എല്‍.എമാരുടെ എണ്ണത്തില്‍ 2013-14 കാലഘട്ടത്തിലാണ് ബി.ജെ.പി കോണ്‍ഗ്രസിനെ മറികടക്കാൻ തുടങ്ങിയത്. അവിടെനിന്നും ബി.ജെ.പി മുകളിലേക്കും കോണ്‍ഗ്രസ് താഴേക്കും സഞ്ചരിക്കാൻ തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !