രാവിലെ പല്ല് തേക്കാതെ ചായ കുടിക്കാമോ? ഉമിക്കരി ഉപയോഗം നല്ലതല്ല, വിദഗ്ധ അഭിപ്രായം,

തിരുവനന്തപുരം: പലർക്കും പുഞ്ചിരിക്കാനുള്ള ആത്മവിശ്വാസം നൽകുന്നത് ഭംഗിയുള്ള പല്ലുകളാണ്. എന്നാൽ ദന്തസംരക്ഷണം വെറും സൗന്ദര്യബോധം മാത്രമല്ലെന്ന് തിരുവനന്തപുരം ​ഗവ.ഡെന്റൽ കോളജിലെ ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പ് മേധാവിയായി വിരമിച്ച ഡോ. എസ് കെ പദ്മകുമാർ.

ഡെന്റൽ ഫോറൻസിക്സ് കുറ്റാന്വേഷണ ശാഖയിലെ വിദ​ഗ്ധനുമാണ് അദ്ദേഹം. പല്ലുകളുടെ ആരോ​ഗ്യസംരക്ഷണത്തിൽ ആളുകൾ ചെയ്യാറുള്ള അബദ്ധങ്ങളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 

രാവിലെ പല്ലു തേക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണെന്ന് സോഷ്യൽമീഡിയ പ്രചാരണം യഥാർഥമാണോ?

ഉറങ്ങുമ്പോൾ നിങ്ങളുടെ വായിൽ ഉമിനീർ വറ്റുന്നത് മൂലം പല്ലുകൾക്കിടയിൽ ചില പ്രോട്ടീനുകളും കാർബൊഹൈഡ്രെറ്റ്സും തങ്ങി നിൽക്കാൻ ഇടയാകും. സ്വാഭാവികമായും അവിടെ ബാക്റ്റീരിയ വളരും. നമ്മുടെ ശരീരത്തിൽ പലവിധ സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ട്.

പക്ഷെ വായിലെ സൂക്ഷ്മാണുക്കൾ വ്യത്യസ്തമാണ്. ചിലത് രോഗകാരികളാണ്. അവ വയറ്റിനുള്ളിലെത്തിയാൽ രോഗങ്ങൾ ഉണ്ടാക്കാം, പ്രത്യേകിച്ചും നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന സമയമാണെങ്കിൽ. അതായത്, പല്ല് തേക്കുന്നതിന് മുൻപ് വെള്ളമോ ചായയോ കാപ്പിയോ കുടിക്കുന്നത് നന്നല്ലെന്ന് സാരം.

ടൂത്ത് പേസ്റ്റിലല്ല, പല്ല് തേപ്പിലാണ് കാര്യം

ശരിയായ രീതിയിൽ പല്ല് തേച്ചില്ലെങ്കിൽ ഏത് ടൂത്ത്പേസ്റ്റ് ഉപയോഗിച്ചിട്ടും കാര്യമില്ല. പേസ്റ്റിലെ ഫ്ലൂറൈഡ് ദന്താരോഗ്യത്തിന് നല്ലത് തന്നെ. എങ്കിലും ടൂത്ത് പേസ്റ്റ് ഇല്ലെങ്കിൽ പോലും ശരിയായി ബ്രഷ് ചെയ്താൽ (മുകളിലോട്ടും താഴോട്ടും ഉള്ള ബ്രഷിങ്) പല്ലുകൾ ആരോഗ്യത്തോടെ സംരക്ഷിക്കാം. ചായയോ കാപ്പിയോ കുടിച്ചാൽ പോലും വായ കഴുകണം. രാവിലെയും വൈകിട്ടും നിർബന്ധമായും പല്ല് തേക്കണം

ഉമിക്കരി നല്ലതാണോ?

ഭക്ഷണം ചവച്ച് കഴിക്കുമ്പോൾ, പല്ലുകൾക്ക് കാലക്രമേണ തേയ്മാനം സംഭവിക്കും, പ്രത്യേകിച്ചും പല്ലുകൾ തമ്മിൽ കൂട്ടിമുട്ടുന്ന ഇടങ്ങളിൽ. പരുപരുത്ത വസ്തുക്കൾ കൊണ്ട് പല്ല് തേക്കുന്നത് തെയ്മാനത്തിന് ആക്കം കൂട്ടും. പരമ്പരാഗത രീതി ഇഷ്ടപ്പെടുന്നവർ ഉമിക്കരി ആണെങ്കിലും പൽപ്പൊടി ആണെങ്കിലും നല്ല പൗഡർ രൂപത്തിൽ മാത്രം ഉപയോഗിക്കുക

നാക്ക് വടിച്ചോളൂ ബലപ്രയോഗം വേണ്ട

ശക്തിയായി നാക്ക്‌ വടിക്കുമ്പോൾ നാക്കിലെ ടേസ്റ്റ് ബഡ്‌സ് നഷ്ടപ്പെടും. ഉമിനീർ അവയെ വീണ്ടെടുക്കുമെങ്കിലും മൃദുവായി ചെയ്യുന്നതാണ് നല്ലത്.

പ്രോസസ്ഡ് ഫുഡ്: 32 പല്ലുകൾ പഴങ്കഥയാകുമോ?

പഴയകാലത്തെ പോലെ കടിച്ചു പറിച്ചു തിന്നുന്ന രീതി കുറഞ്ഞത് മനുഷ്യൻ്റെ താടിയുടെ വലിപ്പം ക്രമേണ കുറയ്ക്കാൻ കാരണമാക്കുന്നുണ്ട്. പല്ലുകളുടെ എണ്ണം കുറയുന്ന പ്രവണതയും ഇപ്പോൾ കണ്ട് വരുന്നു. ചിലരുടെ അകം പല്ലുകൾ എല്ലിനിടയിൽ തന്നെ പുറത്ത് വരാത്ത രീതിയിൽ കാണപ്പെടാറുണ്ട്. ഭാവിയിൽ ആളുകൾക്ക് പല്ലുകളുടെ എണ്ണം കുറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല

വെണ്മയാർന്ന പല്ലുകൾ!

പല്ലുകൾ വെളുപ്പിക്കുന്നതിനെക്കുറിച്ച് പലർക്കുമുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാലത്ത് എല്ലാവരും ലുക്സ്, അപ്പിയറൻസ് എന്നിവക്ക് പ്രാധാന്യം നൽകുന്നു. മനോഹരമായ പല്ലുകൾ പലർക്കും ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ഡെന്റിസ്റ്റുകൾ ശാസ്ത്രീയമായി ചെയ്യുന്ന വെളുപ്പിക്കൽ പ്രക്രിയയിൽ പല്ലുകൾക്ക് ദോഷമൊന്നും സംഭവിക്കില്ല. എന്നാൽ തുടർന്ന്‌ വേണ്ട ശ്രദ്ധ പല്ലുകൾക്ക് നൽകിയില്ലെങ്കിൽ പല്ലുകൾ പഴയ രൂപത്തിലാകും. പുകവലി, പാൻ എന്നിവ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ പ്രത്യേകിച്ചും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !