പുതിയ കാഴ്ചപ്പാട്: പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല; ഇന്ന് ഉന്നതതല യോഗം, ജനകീയ പൊലീസിന് ഊന്നല്‍ നല്‍കണമെന്ന് നയം

തിരുവനന്തപുരം: പൊലീസ് നയം വ്യക്തമാക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്നത്തെ ഉന്നതതല യോഗത്തില്‍ പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കും.

ജനകീയ പൊലീസിന് ഊന്നല്‍ നല്‍കണമെന്നാണ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്ന നിലപാടും സ്വീകരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. പൊലീസ് ആസ്ഥാനത്ത് പത്തരക്കാണ് യോഗം. എസ്പിമാർ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ എന്നീ കാര്യങ്ങള്‍ ചർച്ചയാകും.
ഡിജിപിയും ഇന്‍റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച്‌ റിപ്പോർട്ട് അവതരിപ്പിക്കും. അതിന് ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്‍റെ പൊലിസ് നയം അവതരിപ്പിക്കും. 100 ദിന കർമ്മ പരിപാടി ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !