ബദിയടുക്ക: ക്രിക്കറ്റ് കളിക്കിടയില്‍ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി. കാസർകോഡ് ബദിയടുക്കയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്.
സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42 )ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കിരണ്‍ , അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയില്‍ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുരേഷിന്റെ മകനുമായി ആയിരുന്നു തർക്കം.രാത്രി ഒമ്പതരയോടെ മാപ്പിനടുക്ക ഹൈമാസ് ലൈറ്റിന് സമീപത്ത് നില്‍ക്കുകയായിരുന്നു സുരേഷിനെ കിരണ്‍ പിച്ചാത്തി കൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഇതിന് അഭിലാഷ് കൂട്ടുനില്‍ക്കുകയുമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മകൻ സുഭാഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.കുംബഡാജെ സഹകരണ ബാങ്ക് സെക്യൂരിറ്റി ആണ് സുരേഷ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.