പത്തനംതിട്ട: ദേവികുളം മുൻ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ മുൻ എംഎല്‍എ എകെ മണി, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജാ റാം, ഡ്രൈവർ എന്നിവർക്ക് പരിക്കേറ്റു. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം ഉണ്ടായത്തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു. മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ ബൊലേറോ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.തലസ്ഥാനത്തേക്കുള്ള യാത്രയിൽ അപകടം; മുൻ എംഎല്‍എ എകെ മണിക്ക് പരിക്ക്; അപകടം ഉണ്ടായത് പുലര്‍ച്ചയോടെ
0
തിങ്കളാഴ്ച, മേയ് 18, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.