യു കെ യിൽ പ്രഭാത നടത്തത്തിനിടെ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

ഹാറോ : ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്ന ഹാറോവിൽ താമസിച്ചിരുന്ന കുട്ടനാട് തലവടി  അർത്തിശ്ശേരി പരേതനായ ശ്രീ മാത്യു വർഗീസിന്റെയും (തമ്പി) തലവടി കണ്ടത്തിൽ കുടുംബാംഗമായ ശ്രീമതി ലാലുവിന്റെയും മകനായ ശ്രീ ജോർജി അമ്പ്രയിൽ മാത്യുവാണ് (47 വയസ്സ്) പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

കുഴഞ്ഞ് വീണ ശ്രീ ജോർജിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  അടുത്ത ആഴ്ച ലീവിന്  നാട്ടിലേക്ക് വരാനുള്ള തയ്യറെടുപ്പിൽ ആയിരുന്നു ശ്രീ ജോർജി. യു കെ യിലെ മലയാളി സാംസ്‌കാരിക സമൂഹങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ശ്രീ ജോർജിയുടെ മരണം പ്രവാസി സമൂഹത്തിനും നാട്ടുകാർക്കും വലിയ ദുഃഖമായി.

ഭാര്യ : കുമളി കാരംവേലിൽ പുത്തൻപുരക്കൽ കുടുംബാംഗം ശ്രീമതി രഞ്ജു ജോസഫ്. മക്കൾ : ക്യാരൻ, ജോർജി.സംസ്കാരം പിന്നീട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !