തിരുവനന്തപുരം: തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും.
കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കും.പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തില്‍ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന് മുഖ്യമന്ത്രി ആയത്.
ഇന്നലെ രാവിലെ എട്ട് അന്പതിന് കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് വിളിപ്പിച്ചതോടെയാണ് പ്രഖ്യാപനത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയത്. വി ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കാര്യം മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കിടെയാണ് കെ സി വേണുഗോപാലിനെ അറിയിച്ചത്. അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള നീക്കത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്ക് ചേര്‍ന്നു.കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ വിളിച്ചു. തീരുമാനം വിശദീകരിച്ചപ്പോള്‍ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചു. ഇതിനിടെ നിരീക്ഷകരായ മുകുള്‍ വാസ്നുിക്, അജയ് മാക്കന് മാധ്യമവിഭാഗം മേധാവി ജയറാം രമേശ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവര്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വീട്ടിലെത്തി.
ദില്ലിയില്‍ തന്നെ പ്രഖ്യാപനം നടത്താന്‍ എഐസിസി നിശ്ചയിക്കുകയായിരുന്നു. തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ പരസ്യമായി പറഞ്ഞതോടെ ഹൈക്കമാന്‍ഡിന് മുന്നിലെ തടസങ്ങള്‍ നീങ്ങി







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.