നിസാര കാര്യങ്ങളിലെ വാക്കു തർക്കം: ജയിലിൽ തടവുകാര്‍ തമ്മില്‍ വൻ സംഘര്‍ഷം: ജയിലിന് തീയിടാൻ ശ്രമം, അന്വേക്ഷണം'

കപൂർത്തല: പഞ്ചാബിലെ കപൂർത്തല ജയിലില്‍ തടവുകാർ തമ്മില്‍ സംഘർഷം. ശനിയാഴ്ച രാത്രി 8:30ഓടെയാണ് ജയില്‍ വളപ്പിനെ യുദ്ധക്കളമാക്കി മാറ്റിയ ഈ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

ജയിലിലെ ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാരമായ തർക്കമാണ് പിന്നീട് തടവുകാരും വിചാരണ തടവുകാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പ്രകോപിതരായ തടവുകാർ ജയിലിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. പ്രധാനമായും നാലാം നമ്പർ ബാരക്കിന്റെ ഭിത്തികള്‍ തടവുകാർ തകർക്കുകയും ജയിലിന്റെ ഒരു ഭാഗത്തിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു.
ജയിലിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ വലിയ തോതിലുള്ള പരിഭ്രാന്തിയാണ് പ്രദേശം മുഴുവൻ പടർന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാൻ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ തടവുകാർ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. 

സംഘർഷത്തിന് പിന്നാലെ തടവുകാർ തന്നെ മൊബൈല്‍ ഫോണില്‍ പകർത്തിയ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് വെടിവെയ്പ്പ് നടത്തിയെന്നും ഒരു തടവുകാരന് വെടിയേറ്റതായും ഈ വീഡിയോകളില്‍ തടവുകാർ ആരോപിക്കുന്നുണ്ടെങ്കിലും അധികൃതർ ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജലന്ധർ റേഞ്ച് ഡിഐജിയും കപൂർത്തല എസ്‌എസ്പിയും സ്ഥലത്തെത്തി രാത്രി വൈകിയും സ്ഥിതിഗതികള്‍ വിലയിരുത്തി. നിലവില്‍ ജയിലിനുള്ളിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും സുരക്ഷാ വീഴ്ചയെക്കുറിച്ചും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു. കപൂർത്തല ജയിലില്‍ അനുവദനീയമായതിലും കൂടുതല്‍ തടവുകാർ കഴിയുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികള്‍ ഉയർന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !