ബെംഗളൂരു: കാണാതായ 17 വയസ്സുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ബെംഗളൂരു പൊലീസിനെ കുഴപ്പിച്ച് യുവാവിന്റെ പരാക്രമം. പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ രാമു എന്ന യുവാവ് സ്റ്റേഷനിലെ ലോക്കപ്പിൻ്റെ താക്കോല്‍ വിഴുങ്ങുകയായിരുന്നു.
മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഞായറാഴ്ച മദനനായകനഹള്ളി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ കേസില്‍ മൊബൈല്‍ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രാമുവിനെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം നടപടിയുണ്ടാകുമെന്ന് ഭയന്ന യുവാവ് സ്റ്റേഷനില്‍ വെച്ച് പരിഭ്രാന്തനാവുകയും ലോക്കപ്പിന്റെ താക്കോല്‍ വിഴുങ്ങുകയുമായിരുന്നു.യുവാവ് താക്കോല്‍ വിഴുങ്ങിയതോടെ പരിഭ്രാന്തരായ പൊലീസ് ഉടൻ തന്നെ ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയിലൂടെ താക്കോല്‍ പുറത്തെടുക്കുന്നതിലെ അപകടസാധ്യത കണക്കിലെടുത്ത ഡോക്ടർമാർ പരീക്ഷണാടിസ്ഥാനത്തില്‍ മറ്റൊരു വഴി തിരഞ്ഞെടുത്തു.
യുവാവിന് ഏകദേശം 10 കിലോ നേന്ത്രപ്പഴം കഴിക്കാനായി നല്‍കി. സ്വാഭാവികമായ രീതിയില്‍ താക്കോല്‍ പുറത്തുകൊണ്ടുവരാനായിരുന്നു ഈ ശ്രമം. ഡോക്ടർമാരുടെ കണക്കുകൂട്ടലുകള്‍ ശരിവെച്ചുകൊണ്ട്, മൂന്നാം ദിവസം താക്കോല്‍ സ്വാഭാവികമായി പുറത്തെത്തി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇന്നലെ ഇയാളെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിച്ച രാമുവിനെതിരെ ആത്മഹത്യാശ്രമത്തിന് പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കാണാതായ പെണ്‍കുട്ടിക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.