ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നു: 'മൂന്ന് മണ്ടൻ കല്യാണങ്ങള്‍ക്കായി ഞാൻ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു, മനസ്സ് തുറന്ന് മീര വാസുദേവന്‍,

കൊച്ചി: തന്മാത്ര എന്ന മോഹൻലാല്‍ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവൻ. ആ ഒരൊറ്റ സിനിമ മാത്രം മതി മീരയെ മലയാളികള്‍ ഓര്‍ത്തെടുക്കാന്‍, അത്രത്തോളം പ്രശംസകള്‍ ആ കഥാപാത്രം താരത്തിന് നേടിക്കൊടുത്തിരുന്നു

പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മികച്ച വേഷങ്ങള്‍ താരം ചെയ്തു. എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് തിളങ്ങിയത് പരമ്പരകളിലൂടെയാണ്. മലയാളികളുടെ വീട്ടിലെ ഒരംഗമായി മീര മാറിയത് കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. വര്‍ഷങ്ങളോളം മീര കുടുംബവിളക്കിലെ സുമിത്രയായി ജീവിച്ചു. കരിയറില്‍ തിളങ്ങി നിന്നെങ്കിലും മീരയുടെ സ്വകാര്യ ജീവിതം വലിയ ട്രാജഡിയായിരുന്നു. 

മൂന്നു വിവാഹങ്ങള്‍ ചെയ്തെങ്കിലും മൂന്നും പരാജയമായി. വിശാല്‍ അഗര്‍വാളായിരുന്നു മീരയുടെ ആദ്യ ഭര്‍ത്താവ്. അഞ്ചുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2012-ല്‍ നടനും മോഡലുമായ ജോണ്‍ കൊക്കനെ മീര വിവാഹം ചെയ്തു. ഇവര്‍ക്ക് അരിഹ എന്ന മകനുണ്ട്.
ജോണ്‍ കൊക്കനും മീരാ വാസുദേവും 2016ല്‍ വിവാഹമോചിതരായി. അതിനു ശേഷം സിനിമാ -ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കവുമായി മീര വിവാഹിതയായി. ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം അതും പരാജയത്തില്‍ കലാശിച്ചു. സിംഗിള്‍ മദറായി താന്‍ ജീവിതം ആസ്വദിക്കുകയാണെന്ന പോസ്റ്റിലൂടെയാണ് മീര വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

ഇപ്പോഴിതാ ജീവിതത്തിലെ കഴിഞ്ഞുപോയ വര്‍ഷങ്ങളെയും പരാജയപ്പെട്ട വിവാഹബന്ധങ്ങളെയും കുറിച്ച്‌ മനസു തുറക്കുകയാണ് മീര വാസുദേവന്‍. മൂന്ന് മണ്ടന്‍ കല്യാണങ്ങളായിരുന്നുവെന്നും തന്നെ വില കുറച്ചും ബഹുമാനിക്കാതിരുന്നവര്‍ക്കും വേണ്ടി തന്റെ 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞുവെന്നുമാണ് താരം പറയുന്നത്. 

ഈ സമയം കൊണ്ട് തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുകയും അച്ഛനോടും അമ്മയോടുമൊപ്പം സമയം ചെലവഴിക്കാമായിരുന്നുവെന്നും മീര പറയുന്നു. തന്റെ ജീവിതം കൊണ്ട് തനിക്ക് ഇതിലും എത്രയോ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുമായിരുന്നുവെന്നും മീര കൂട്ടിച്ചേർത്തു. ''

ഞാൻ എന്റെ മകനോട് പറയാറുണ്ട്- മൂന്ന് മണ്ടൻ കല്യാണങ്ങള്‍ക്ക് വേണ്ടി ഞാൻ പതിനേഴ് വർഷങ്ങള്‍ വെറുതെ കളഞ്ഞതാണ്. ബുദ്ധിപരമായി വർക്ക് ചെയ്തുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ ആ സമയം കൊണ്ട് ചെയ്യാമായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍, സിനിമ, ഫിറ്റ്നസ്, മികച്ച ഒരു കൂട്ടായ്മ രൂപപ്പെടുത്തി എടുക്കാമായിരുന്നു. എന്റെ ജീവിതം കൊണ്ട് എനിക്ക് ഇതിലും എത്രയോ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുമായിരുന്നു. പക്ഷേ എനിക്ക് സാധിച്ചില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കൂടെ ഒരുപാട് സമയം ചെലവഴിക്കാമായിരുന്നു. അത് ചെയ്യാതെ മറ്റുള്ളവർക്ക് ഞാൻ സമയം വെറുതെ കളഞ്ഞല്ലോ. എന്നെ വില കുറച്ച്‌ കണ്ടവർ, എന്നെ ബഹുമാനിക്കാത്തവർ, അവർക്ക് വേണ്ടി അത്തരം ബന്ധങ്ങളില്‍ ഒരുപാട് സമയം ഞാൻ കളഞ്ഞു....'' ധന്യ വർമ്മയുമായുള്ള അഭിമുഖത്തനിടെയായിരുന്നു മീരയുടെ പ്രതികരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !