തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സസ്പെൻഷനിലായ സ്കൂള്‍ പ്രന്‍സിപ്പലിന് വിരമിക്കല്‍ ദിവസം ആശ്വാസം.
സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി നല്കിയ നിർദേശം ഒറ്റ ദിവസത്തില്‍ നടപ്പിലായതോടെയാണ് വിരമിക്കല്‍ ദിവസം ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന് ആശ്വാസമായത്. സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നല്കിയ നിര്‍ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സർവീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയില്‍ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉടനടി നടപ്പായി: വിരമിക്കല്‍ ദിവസം ആശ്വാസത്തിൻ പ്രന്‍സിപ്പൽ, സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി,,
0
ഞായറാഴ്ച, മേയ് 31, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.