തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗണ്സില്‍ കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗണ്സില്‍ ഓഫീസിലെ എസി പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.
സെക്രട്ടറിയേറ്റിന് സമീപത്തെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍, പ്രവർത്തന രഹിതമായ എസി നന്നാക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് പൊട്ടിത്തെറിയുണ്ടായത്.എസിയില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ ജീവനക്കാരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊട്ടിത്തെറിച്ച എസിയുടെ ഭാഗങ്ങള്‍ ദേഹത്ത് കുത്തിക്കയറിയതിനെ തുടർന്നാണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റത്. ഏറെ കാലപ്പഴക്കമുള്ള എയർ കണ്ടീഷനില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയായാരുന്നു അപകടം.വൻ ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിയില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍നിന്ന ആള്‍ക്കാരും ആശങ്കയിലായി. എന്താണ് സംഭവിച്ചതെന്നു പലർക്കും മനസിലായില്ലെന്നു സെക്രട്ടേറിയറ്റ് സുരക്ഷയിലുള്ള ജീവനക്കാർ പറഞ്ഞു. ജില്ലാ സ്പോർട്സ് കൗണ്സില്‍ ആസ്ഥാന കെട്ടിടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് ജില്ലാ ആസ്ഥാനം ഇങ്ങോട്ടേക്കു മാറ്റി സ്ഥാപിച്ചത്. തുടർന്നാണ് കെട്ടിടത്തിനുള്ളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന എസിയുടെ അറ്റകുറ്റപ്പണികള്‍ക്കായി ജോലിക്കാർ എത്തിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.