ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൊളസ്ട്രോള്‍ ആവശ്യമാണ്. രണ്ടു രീതിയിലാണ് കൊളസ്ട്രോള്‍ ഉള്ളത്. ഒന്ന് നല്ല കൊളസ്ട്രോളും മറ്റൊന്ന് ചീത്ത കൊളസ്ട്രോളും. നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിന് ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ
ചിയ സീഡ്,ചിയ സീഡില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുകയും ചെയ്യും.
ബാർലി
ബാർലിയില്‍ ബീറ്റ ഗ്ലുക്കനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കും.
വാല്‍നട്ട്
വാല്‍നട്ടില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോള്‍ കൂട്ടുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണയുടെ ഉപയോഗം ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും കൂടാൻ കാരണമാകാറുണ്ട്. അതിനാല്‍ മിതമായ അളവില്‍ ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
സോയാബീൻസ്
സോയാബീനില്‍ ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്ട്രോള്‍ കൂട്ടും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.