ആഫ്രിക്ക പിളരുന്നു, ഭൂമി പുകയുന്നു; വരാനിരിക്കുന്നത് പുതിയ സമുദ്രം വേർപിരിയല്‍ അനിവാര്യമാണെന്ന് ഗവേഷകർ, പഠനം,

കൊളംബിയ: ഭൂമിശാസ്ത്രപരമായ വലിയൊരു മാറ്റത്തിന് ആഫ്രിക്കൻ ഭൂഖണ്ഡം സാക്ഷ്യം വഹിക്കുകയാണെന്ന് ശാസ്ത്രലോകത്തിന്റെ പുതിയ റിപ്പോർട്ടുകള്‍.

ദശലക്ഷക്കണക്കിന് വർഷങ്ങളായി തുടരുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിള്ളല്‍ ഇപ്പോള്‍ അതിവേഗത്തിലാണെന്നും പുതിയൊരു സമുദ്രം രൂപപ്പെടാനുള്ള പ്രക്രിയ ആരംഭിച്ച്‌ കഴിഞ്ഞെന്നുമാണ് കെനിയയിലെ തുർക്കാന റിഫ്റ്റ് സോണില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രകൃതിയുടെ ഈ മാറ്റം ഭൂമിയുടെ ഭൂപടത്തെ തന്നെ മാറ്റിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഭൂമിയുടെ ഉപരിതല പാളികളായ ടെക്ടോണിക് പ്ലേറ്റുകള്‍ പരസ്പരം അകന്നുമാറുന്നതാണ് ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരാൻ കാരണമാകുന്നത്. നിലവില്‍ ആഫ്രിക്കൻ പ്ലേറ്റ് നൂബിയൻ പ്ലേറ്റ് എന്നും സൊമാലി പ്ലേറ്റ് എന്നും രണ്ട് ഭാഗങ്ങളായി വേർപെട്ടുകൊണ്ടിരിക്കുകയാണ്. 

ഈ പ്ലേറ്റുകള്‍ക്കിടയിലുള്ള വിടവ് വർദ്ധിക്കുന്നതോടെ ഭാവിയില്‍ ആഫ്രിക്കൻ വൻകരയില്‍ വലിയൊരു വിള്ളല്‍ രൂപപ്പെടുകയും അതിനിടയിലേക്ക് ഇന്ത്യൻ മഹാസമുദ്രത്തിലെ വെള്ളം ഇരച്ചുകയറുകയും ചെയ്യും.

കൊളംബിയ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനങ്ങള്‍ ഈ പിളർപ്പിന്റെ തീവ്രത വെളിപ്പെടുത്തുന്നുണ്ട്. ഭൂമിയുടെ പുറംതോടിന് ഇത്രയധികം കനം കുറഞ്ഞ മേഖലകള്‍ ലോകത്ത് അപൂർവ്വമാണ്. സാധാരണഗതിയില്‍ ഭൂഖണ്ഡങ്ങളുടെ അടിയില്‍ 35 കിലോമീറ്ററോളം കനം ഉണ്ടാകാറുള്ള പുറംതോടിന് തുർക്കാന മേഖലയില്‍ വെറും 13 കിലോമീറ്റർ മാത്രമാണ് കനം. ഇത് ഭൂമിശാസ്ത്രപരമായ കണക്കുകൂട്ടലുകളെ അമ്പരപ്പിക്കുന്ന കണ്ടെത്തലാണ്.

ഭൂവല്‍ക്കത്തിന്റെ കനം 15 കിലോമീറ്ററില്‍ താഴെയാകുന്ന പ്രതിഭാസത്തെ ശാസ്ത്രജ്ഞർ ‘നെക്കിംഗ്’ എന്നാണ് വിളിക്കുന്നത്. ഈ ഘട്ടത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നീട് ആ പിളർപ്പിനെ തടഞ്ഞുനിർത്താൻ പ്രകൃതിക്ക് പോലും സാധിക്കില്ല. ആഫ്രിക്കൻ ഭൂഖണ്ഡം പിളരുന്ന ഈ പ്രക്രിയ ഇപ്പോള്‍ നെക്കിംഗ് ഘട്ടത്തിലാണെന്നും ഇത് വൻകരയുടെ വേർപിരിയല്‍ അനിവാര്യമാണെന്നും ഗവേഷകർ അടിവരയിട്ട് പറയുന്നു.

ഏകദേശം 40 ലക്ഷം വർഷങ്ങള്‍ക്ക് മുമ്പ് നടന്ന അതിശക്തമായ അഗ്നിപർവ്വത സ്‌ഫോടനങ്ങളാണ് തുർക്കാന മേഖലയില്‍ ഇത്തരമൊരു മാറ്റത്തിന് തുടക്കമിട്ടതെന്ന് കരുതപ്പെടുന്നു. ലാവാ പ്രവാഹങ്ങളും ഭൂമിക്കടിയിലെ മർദ്ദവും ഭൂവല്‍ക്കത്തെ വലിച്ചുനീട്ടുകയും അത് ക്രമേണ മെലിഞ്ഞ് ഇല്ലാതാകുകയും ചെയ്തു. കോടിക്കണക്കിന് വർഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മാറ്റങ്ങളുടെ വേഗത വർദ്ധിച്ചുവരുന്ന കാഴ്ചയാണിവിടെ കാണുന്നത്.

ചരിത്രപരമായി നോക്കിയാല്‍, മനുഷ്യന്റെ പരിണാമത്തെക്കുറിച്ച്‌ പഠിക്കുന്നവർക്ക് ഈ മേഖല വലിയൊരു നിധിയാണ്. ഏറ്റവും പുരാതനമായ ആദിമ മനുഷ്യരുടെ ഫോസിലുകള്‍ കണ്ടെത്തിയത് ഈ തുർക്കാന മേഖലയില്‍ നിന്നാണ്. വിചിത്രമായ വസ്തുത എന്തെന്നാല്‍, ഈ വിള്ളല്‍ പ്രക്രിയ ആരംഭിച്ച അതേ കാലയളവില്‍ തന്നെയാണ് ഈ പ്രദേശം മനുഷ്യ പരിണാമത്തിന്റെ കേന്ദ്രമായി മാറിയത് എന്നതും ശാസ്ത്രജ്ഞർ ശ്രദ്ധിക്കുന്നു.

ഭൂമി പിളരാൻ തുടങ്ങിയതോടെ ഉണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ ഫോസിലുകളുടെ സംരക്ഷണത്തിന് സഹായിച്ചു എന്നതാണ് ഇതിലെ പ്രധാന നേട്ടം. ആഴത്തിലുള്ള വിള്ളലുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും വേഗത്തില്‍ അടിഞ്ഞുകൂടുകയും, അവിടെ ജീവിച്ചിരുന്ന ജീവികളുടെ ശരീരവശിഷ്ടങ്ങള്‍ നശിച്ചുപോകാതെ സംരക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രകൃതി പ്രതിഭാസം നടന്നില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ നമ്മുടെ പൂർവ്വികരെക്കുറിച്ചുള്ള തെളിവുകള്‍ മണ്ണില്‍ അലിഞ്ഞുപോയേനെ.

ഭാവിയിലെ മാറ്റങ്ങള്‍ പ്രവചനാതീതമാണെങ്കിലും, അടുത്ത ഏതാനും ദശലക്ഷം വർഷങ്ങള്‍ക്കുള്ളില്‍ ആഫ്രിക്കയുടെ കിഴക്കൻ തീരപ്രദേശവും മഡഗാസ്കർ ദ്വീപും ഉള്‍പ്പെടുന്ന വലിയൊരു ഭാഗം പ്രധാന ഭൂഖണ്ഡത്തില്‍ നിന്ന് വേർപെടും.

 ഇത് ആധുനിക ആഫ്രിക്കയെ രണ്ടായി മുറിക്കുകയും അവയ്ക്കിടയില്‍ പുതിയൊരു ജലപാത രൂപപ്പെടുത്തുകയും ചെയ്യും. ഈ പ്രദേശം പിന്നീട് ലോകത്തെ എട്ടാമത്തെ സമുദ്രമായി അറിയപ്പെടാൻ സാധ്യതയുണ്ട്.

ഭൂമി ഇന്നും സജീവമായ ഒരു ഗ്രഹമാണെന്നും അത് നിരന്തരം രൂപമാറ്റത്തിന് വിധേയമാകുന്നുണ്ടെന്നുമുള്ള വലിയ സത്യമാണ് ആഫ്രിക്കയിലെ ഈ മാറ്റങ്ങള്‍ നമ്മെ ഓർമ്മിപ്പിക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് എന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് ആഗോളതലത്തില്‍ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. വരാനിരിക്കുന്ന യുഗങ്ങളില്‍ ഭൂമിയുടെ അതിരുകള്‍ നിശ്ചയിക്കുന്നത് ഈ മാറ്റങ്ങളായിരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !