25 കോടിയുടെ സാമ്പത്തിക തട്ടിപ്പ്: വിജയ് ഭരണത്തിലേറി ദിവസങ്ങള്‍ക്കകം പാര്‍ട്ടിക്കുള്ളില്‍ നിന്നും അറസ്റ്റ്

പുതുക്കോട്ട: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഭാരവാഹി സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍.
പുതുക്കോട്ട സെൻട്രല്‍ ഡിസ്ട്രിക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശരവണനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റുചെയ്തത്.

ഏകദേശം 25 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. തിരുവപ്പൂർ സ്വദേശിയായ ശരവണൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുതുക്കോട്ടയിലെ പ്രമുഖരില്‍ നിന്നും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും വൻതോതില്‍ പണം ശേഖരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. 30 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെയാണ് ഇയാള്‍ ഓരോരുത്തരില്‍ നിന്നും വാങ്ങിയിരുന്നത്. നിക്ഷേപങ്ങള്‍ക്ക് വലിയ ലാഭം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ചിലരില്‍ നിന്ന് പണം വാങ്ങാനായി തന്റെ അമ്മയുടെ അസുഖം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. 100ലധികം ആളുകളില്‍ നിന്നായി 25 കോടിയിലധികം രൂപ ശേഖരിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ 15 ദിവസമായി ഇയാളെ ഫോണില്‍ പോലും ബന്ധപ്പെടാൻ പറ്റിക്കപ്പെട്ടവർക്ക് സാധിച്ചിരുന്നില്ല. 

സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ഭരണകക്ഷിയിലെ സ്വാധീനം ഉപയോഗിച്ച്‌ ഇയാള്‍ കേസില്‍ നിന്ന് രക്ഷപ്പെടുമെന്ന് ഭയന്ന് നിക്ഷേപകർ പുതുക്കോട്ട എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ നിരവധി പരാതികള്‍ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.

മറ്റൊരു സംസ്ഥാനത്ത് ഒളിവില്‍ കഴിയുകയായിരുന്ന ശരവണനെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പുതുക്കോട്ടയിലെത്തിച്ചു. അറസ്റ്റ് അറിഞ്ഞ് നൂറിലധികം നിക്ഷേപകർ എസ്പി ഓഫീസിന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു.

ശരവണനെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും തങ്ങള്‍ തന്നെ കാര്യങ്ങള്‍ തീരുമാനിച്ചുകൊള്ളാമെന്നും പറഞ്ഞ് പ്രതിഷേധക്കാർ ബഹളം വച്ചു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. ശരവണനെതിരെ കേസെടുത്തെന്നും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് പാർട്ടിക്കുള്ളില്‍ നിന്നുള്ള അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെറുകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയും ചെയ്തിരുന്നു. 

തമിഴ് രാഷ്ട്രീയത്തിലെ ഡിഎംകെ-എഐഎഡിഎംകെ ആധിപത്യത്തിന് അറുതി വരുത്തിയ വിജയത്തിന് പിന്നാലെ പാർട്ടിക്കുണ്ടായ തിരിച്ചടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !