കേരളത്തിൽ അപൂര്‍വ ചരിത്രം വീണ്ടും ആവര്‍ത്തിച്ചു: ഒരു വീട്ടില്‍ എംപിയും എംഎല്‍എയും! വികെ ശ്രീകണ്ഠൻ എംപി, കെഎ തുളസി എംഎല്‍എ,

പാലക്കാട്: ഒരു വീട്ടില്‍ നിന്ന് എം പിയും എം എല്‍ എയും എന്ന കേരള രാഷ്ട്രീയത്തിലെ ഒരു അപൂർവതയാണ് ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ല സാക്ഷ്യം വഹിച്ചത്.

പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠൻ പാർലമെന്‍റിലേക്ക് പോകുമ്പോള്‍, ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി ഇനി മുതല്‍ നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോണ്‍ഗ്രസ് കൊടി പാറിച്ചത്. സിറ്റിംഗ് എം എല്‍ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി അട്ടിമറിച്ചത്.
പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയില്‍ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകള്‍ക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകള്‍ നേടിയപ്പോള്‍ തുളസി 62734 വോട്ടുകള്‍ നേടിയാണ് വിജയം കുറിച്ചത്. എൻ ഡി എ സ്ഥാനാർഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.

ചരിത്രത്തില്‍ കരുണാകരനും മാണിയും മുന്നില്‍

മുൻ മുഖ്യമന്ത്രി കെ കരുണാകരനും മകൻ കെ മുരളീധരനും മുൻ ധനമന്ത്രി കെ എം മാണിയും മകൻ ജോസ് കെ മാണിയും ഒരു വീട്ടില്‍ നിന്ന് ഒരേ സമയത്ത് എം എല്‍ എയും എം പിയുമായി ജയിച്ചിട്ടുണ്ട്. 1991 ല്‍ ജയിച്ച കരുണാകരൻ സംസ്ഥാന മുഖ്യമന്ത്രിയായപ്പോള്‍ മകൻ കോഴിക്കോട് നിന്നാണ് പാർലമെന്‍റിലെത്തിയത്. 1965 മുതല്‍ കെ എം മാണി നിയമസഭയിലേക്ക് പോയിരുന്നപ്പോള്‍ 2009 മുതല്‍ 2019 വരെ മകൻ കോട്ടയത്തെ എം പിയായിരുന്നു. ഒരേ സമയത്ത് ഒരു കുടുംബത്തില്‍ നിന്ന് എം എല്‍ മാരായിരുന്ന ചിലരും കേരളത്തിലുണ്ട്


. 2001 ല്‍ ആർ ബാലകൃഷ്ണപിള്ള കൊട്ടാരക്കര എം എല്‍ എ ആയും മകൻ കെ ബി ഗണേഷ് കുമാർ പത്തനാപുരം എം എല്‍ എ ആയും നിയമസഭയിലെത്തിയിട്ടുണ്ട്. ആദ്യ നിയമസഭയിലെത്തിയ ടി വി തോമസും ആർ ഗൗരിയമ്മയുമാണ് ഇക്കാര്യത്തില്‍ കേരള ചരിത്രത്തിലെ ആദ്യ മാതൃക. അന്ന് മന്ത്രിമാരായിരുന്ന ഇവർ 1967 ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഇരുവരും അംഗമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !