തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകും എന്നതില്‍ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം വിളിച്ച് പേരുകള്‍ പ്രഖ്യാപിക്കും.
മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് 3 പേരാണ് പരിഗണനയിലുളളത്. എൻ ശക്തൻ, റോജി എം ജോണ്‍, വിടി ബല്‍റാം എന്നിവർ പരിഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോഗ്യവകുപ്പും എപി അനില്‍കുമാറിന് ടൂറിസം-എക്സൈസ് വകുപ്പുകളും ലഭിച്ചേക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പിസി വിഷ്ണുനാഥിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത. സിപി ജോണിന് സഹകരണ വകുപ്പും മുഖ്യമന്ത്രിക്ക് ധനവകുപ്പിന് പുറമേ തുറമുഖ വകുപ്പും ലഭിക്കും.
വനിത മന്ത്രിയായ ബിന്ദു കൃഷ്ണയ്ക്ക് സാമൂഹ്യ നീതി വകുപ്പാകും കിട്ടുക. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോൻസ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകള്‍ തന്നെ കിട്ടിയേക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.