വല്ലാത്തൊരു ഗതികേട്: കയറാനേ അറിയൂ ഇറങ്ങാൻ അറിയില്ല: ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്, ഒടുവിൽ സംഭവിച്ചത്,

തെലങ്കാന: വിവാഹം കഴിക്കാനാവില്ലെന്ന് പെണ്‍സുഹൃത്ത് പറഞ്ഞതിന്‍റെ പേരില്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്.

കർണാടകയിലെ അനേക്കല്‍ എന്ന സ്ഥലത്താണ് സംഭവം. ഉയരമേറിയ വൈദ്യുതി ടവറിന് മുകളില്‍ നിലയുറപ്പിച്ച യുവാവിനെ താഴെയിറക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു ഉദ്യോഗസ്ഥർക്ക്. അനേക്കല്‍ താലൂക്കിലെ ചിന്നയ്യാൻപാളയത്തിലെ സോമശേഖറിന് ഒരു പ്രണയമുണ്ടായിരുന്നു. അതിനേക്കാളേറെ ഇഷ്ടമായിരുന്നു മദ്യത്തിനോടും മയക്കുമരുന്നിനോടും.

ഇത് തിരുത്തിക്കാൻ ആവുന്നിടത്തോളം ശ്രമിച്ചു പെണ്‍സുഹൃത്ത്. നടക്കാതെ വന്നതോടെ സോമശേഖറിനോട് ഗുഡ് ബൈ പറ‌ഞ്ഞു. ഇതോടെ നിയന്ത്രണം വിട്ട സോമശേഖർ രണ്ടെണ്ണം അകത്താക്കി നേരെ യുവതിയുടെ വീട്ടിലെത്തി അടിച്ചുതകർത്തു! എന്നിട്ടും കലി തീരാതെ, വീടിനടുത്തുള്ള കൂറ്റൻ ഹൈ-വോള്‍ട്ടേജ് വൈദ്യുതി ടവറിന് മുകളിലേക്ക് വലിഞ്ഞുകയറി! പെണ്‍ സുഹൃത്ത് ഇവിടെ എത്തി തന്നോടുള്ള ഇഷ്ടം പറയണമെന്നായിരുന്നു ആവശ്യം

നാട്ടുകാരും സോമശേഖറിന്റെ അച്ഛനും വിളിച്ചറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരും. സോമശേഖറിനെ അനുനയിപ്പിക്കാനായി പെണ്‍സുഹൃത്തിനെയും വിളിച്ചുവരുത്തി. ഒരുവിധം അനുനയിപ്പിച്ചപ്പോള്‍ അതാ അടുത്ത കടമ്പ, കയറാനേ അറിയൂ ഇറങ്ങാൻ അറിയില്ലെന്നായി സോമശേഖർ. പിന്നെ കാത്തില്ല,
മൂന്ന് ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥ‌ർ സോമശേഖർ പോയ വഴിയേ കയറി. കപ്പി ഉറപ്പിച്ചു, വടം കെട്ടി, താഴെ വലയും ഒരുക്കി. മണിക്കൂറുകള്‍ പാടുപെട്ട് സോമശേഖറിനെ താഴെയിറക്കി. കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും അവശനായ സോമശേഖറിനെ വേഗം ആശുപത്രിയിലാക്കിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അതുവരെയുള്ള ദൃശ്യങ്ങളെല്ലാം മത്സരിച്ച്‌ ഫോണില്‍ പകർത്തിയ സംതൃപ്തിയില്‍ നാട്ടുകാരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !