സമാധാനം ഒരു കയ്യകലെ:. ഹോർമുസ് മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യും, ഇറാനും അമേരിക്കയും സമാധാന കരാറില്‍ ധാരണയായി,

ടെഹ്റാൻ: ഇറാനും അമേരിക്കയും സമാധാന കരാറില്‍ ധാരണയില്‍ എത്തിയെന്ന് മാധ്യമ റിപ്പോർട്ട്. നിലവിലെ വെടിനിര്‍ത്തല്‍ 60 ദിവസം നീട്ടുന്നതിനും ആണവപദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിലുമാണ് ധാരണയായത്.

ഇറാന്‍ കരാറിനെ തത്വത്തില്‍ അംഗീകരിച്ചെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്നാണ് സൂചന. ഇരുരാജ്യങ്ങളും ഒരു പുതിയ കരാറിലേക്ക് വളരെ അടുത്തെത്തിയിരിക്കുകയാണെന്നും എന്നാല്‍ ഔദ്യോഗികമായി അതിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി.
ടെഹ്റാന്റെ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു സാഹചര്യത്തിലാണ് നിലവില്‍ യുഎസ് ഉള്ളതെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു. കരാറിലെ ചില ഭാഷാപരമായ പ്രയോഗങ്ങളിലും പ്രത്യേകിച്ച്‌ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ഇരുപക്ഷത്തെയും പ്രതിനിധികള്‍ ഇപ്പോഴും ചർച്ചകള്‍ നടത്തിവരികയാണെന്ന് ജെ ഡി വാൻസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.

പുതിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യാതൊരുവിധ നിയന്ത്രണങ്ങളോ നികുതികളോ തടസ്സങ്ങളോ ഇല്ലാതെ സുഗമമാക്കാൻ സാധിക്കും. കൂടാതെ, ഈ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും 30 ദിവസത്തിനുള്ളില്‍ ഇറാൻ നീക്കം ചെയ്യേണ്ടതുണ്ട്. 

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി ഉള്‍പ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരെ ഇറാൻ വലിയ രീതിയില്‍ ആക്രമണം നടത്തിയിരുന്നു.

തുടർന്ന് ഏപ്രില്‍ 8ന് ഇരുരാജ്യങ്ങളും തമ്മില്‍ ഒരു താല്‍ക്കാലിക വെടിനിർത്തല്‍ കരാറിലെത്തിയെങ്കിലും പരസ്പരം ലംഘനമാരോപിച്ച്‌ സംഘർഷാവസ്ഥ തുടർന്നു വരികയായിരുന്നു. അതിനിടയിലാണ് ഇപ്പോള്‍ പുതിയൊരു സമാധാന കരാറിലേക്ക് ഇരുപക്ഷവും നീങ്ങുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !