കായലില്‍ കയ്യും കാലും കെട്ടി വൃദ്ധയുടെ മൃതദേഹം, കല്ലു കെട്ടി താഴ്ത്തിയ നിലയില്‍, അന്വേക്ഷണം,

കായംകുളം: കായംകുളം കായലില്‍ അതീവ ദുരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കായലില്‍ പൊങ്ങിയത്.

കനകകുന്ന് പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് ശക്തമായ സംശയം. വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കായലില്‍ കെട്ടിത്താഴ്ത്തിയതാണെന്നാണ് സംശയിക്കുന്നത്.

തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല എന്ന് കാണിച്ച്‌ ഇവരുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്ന് കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്.

 മൃതദേഹത്തിന്റെ കൈകളും കാലുകളും കല്ല് ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു. വെള്ളത്തില്‍ താഴ്ന്നുപോകാൻ വേണ്ടിയാണ് കല്ല് ഉപയോഗിച്ച്‌ കെട്ടിയതെന്നാണ് സൂചന.

വിവരമറിഞ്ഞ് പzeലീസും ഫയർ ഫോഴ്‌സും ഉടനടി സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്തു. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കനകക്കുന്നില്‍ നിന്നും കാണാതായ തങ്കമ്മ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് പzeലീസ് കടന്നിട്ടുണ്ട്. വയോധികയെ കൊന്ന് കായലില്‍ തള്ളിയതിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച്‌ പോലീസ് അന്വേഷണം ശക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !