കായംകുളം: കായംകുളം കായലില്‍ അതീവ ദുരൂഹ സാഹചര്യത്തില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. കൈകളും കാലുകളും കല്ലുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കായലില്‍ പൊങ്ങിയത്.
കനകകുന്ന് പ്രദേശത്തുനിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മ എന്ന സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് ശക്തമായ സംശയം. വൃദ്ധയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കായലില്‍ കെട്ടിത്താഴ്ത്തിയതാണെന്നാണ് സംശയിക്കുന്നത്.തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ല എന്ന് കാണിച്ച് ഇവരുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ പരാതിയില്‍ അന്വേഷണം തുടരുന്നതിനിടയിലാണ് ഇന്ന് കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്.
മൃതദേഹത്തിന്റെ കൈകളും കാലുകളും കല്ല് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ നിലയിലായിരുന്നു. വെള്ളത്തില്‍ താഴ്ന്നുപോകാൻ വേണ്ടിയാണ് കല്ല് ഉപയോഗിച്ച് കെട്ടിയതെന്നാണ് സൂചന.
വിവരമറിഞ്ഞ് പzeലീസും ഫയർ ഫോഴ്സും ഉടനടി സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കനകക്കുന്നില്‍ നിന്നും കാണാതായ തങ്കമ്മ തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക നടപടികളിലേക്ക് പzeലീസ് കടന്നിട്ടുണ്ട്. വയോധികയെ കൊന്ന് കായലില്‍ തള്ളിയതിന് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.