തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ലെന്ന് വ്യക്തമാണെന്നും അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. ഓരോ അഴിമതിയും അന്വേഷിച്ചു പുറത്തുകൊണ്ടു വരും. ഇനിയും നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂ.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വെക്കില്ല. സർക്കാർ വന്നിട്ട് പത്തുദിവസം ആകുന്നതിനു മുൻപ് സമരങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇ ഡി അന്വേഷിക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരാണോ. ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടണം. നിയമപരമായി നേരിടാതെ ആക്രമണങ്ങളെ അഴിച്ചുവിട്ടത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇഡി ഉദ്യോഗസ്ഥർ ആഭ്യന്തരവകുപ്പിന് അറിയിച്ചിട്ടല്ല വന്നത്. ഇറങ്ങിപ്പോകാൻ നേരവും വിവരം നല്‍കിയില്ല. ഇഡി ഉദ്യോഗസ്ഥർ വന്നതും പോയതും പോലീസുകാർ അറിഞ്ഞില്ല.പിന്നെയെങ്ങനെ സംരക്ഷണം നല്‍കുമെന്നും നടന്നത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം ചോദിച്ചു. കുറ്റം ചെയ്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകും. അധികാരത്തില്‍ നിന്ന് പുറത്തു പോയതിന്റെ ദുഃഖം അക്രമം കാണിച്ചല്ല മാറ്റേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.