പൂട്ടിയ ഓഫീസുകൾ സിപിഎമ്മിന് തിരികെ കിട്ടിയത് ബിജെപി അധികാരത്തില്‍ വന്നത് കൊണ്ട്: ആ ബിജെപിയെ ആണ് ഫാസിസ്റ്റ് എന്ന് വിളിക്കുന്നത്, ആലോചിക്കുമ്പോള്‍ തന്നെ ചിരി വരുന്നു, ടി. പി സെൻകുമാര്‍,

ബംഗാളില്‍ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ സിപിഎമ്മിനും കോളടിച്ചിരിക്കുകയാണ്, കാരണം തൃണമൂല്‍ പൂട്ടിവെച്ച 550 പാർട്ടി ഓഫീസുകളാണ് സിപിഎമ്മിന് തിരികെ കിട്ടിയത്.

പാർട്ടി ഓഫീസുകള്‍ വീണ്ടും തുറക്കുന്ന സിപിഎം പ്രവർത്തകരുടെ ദ്യശ്യങ്ങള്‍ ദേശീയ മാദ്ധ്യമങ്ങളില്‍ അടക്കം വലിയ വാർത്തയായി. ജനാധിപത്യ രാജ്യത്ത്, മമതയുടെ ഭരണത്തില്‍ പാർട്ടി ഓഫീസ് പോലും താഴിട്ട് പൂട്ടി വീട്ടിലിരിക്കേണ്ട വന്നവരാണ് ഇപ്പറഞ്ഞ കമ്യൂണിസ്റ്റുകാർ. ബിജെപി വന്നത് കൊണ്ട് മാത്രമാണ് ബംഗാളില്‍ അവർക്ക് പ്രവർത്തന സ്വതന്ത്ര്യം ലഭിക്കാൻ പോകുന്നത്. 

എന്നിട്ടോ കമ്മികള്‍ക്ക് ബിജെപി എന്നാല്‍ ഫാസിസ്റ്റും. ഇതിലെ വൈരുദ്ധ്യമാണ് മുൻ ഡിജിപി ടി. പി സെൻകുമാർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടി. പി സെൻകുമാറിന്റെ കുറിപ്പ്

കഴിഞ്ഞ 15 വർഷമായി തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ കൈവശമിരുന്ന 550 പാർട്ടി ഓഫീസുകളാണ് ബിജെപിയുടെ ബംഗാള്‍ വിജയത്തിനുശേഷം സിപിഎമ്മിന് തിരികെ കിട്ടുന്നത്. ആ ബിജെപിയെ ആണ് ഈ കമ്മികള്‍ ഫാസിസ്റ്റ് എന്ന് വിളിക്കുന്നത് എന്ന് ആലോചിക്കുമ്പോഴാണ് നമ്മള്‍ക്ക് ചിരി വരുന്നത്.

കാരണം കഴിഞ്ഞ 15 വർഷവും തൃണമൂല്‍ കോണ്‍ഗ്രസ്സിനെ ബംഗാള്‍ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ സപ്പോർട്ട് ചെയ്തിരുന്നവരാണ് ഇൻഡി അലയൻസിന്റെ ഭാഗമായി നിന്നവരാണ് കമ്മികള്‍ എന്ന് ആലോചിക്കണം. അവർക്കിപ്പോള്‍ 550 ഓഫീസുകള്‍ തിരികെ കിട്ടുന്നത്. അവിടെ ബിജെപി അധികാരത്തില്‍ വന്നു എന്നതുകൊണ്ട് മാത്രമാണ് , അല്ലായിരുന്നു എങ്കില്‍ അവർക്ക് ഈ ഓഫീസുകള്‍ ഒരിക്കലും തിരിച്ചു ലഭിക്കില്ലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !