പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും കേളത്തിന്‍റെ വികസനം ചർച്ചയായേക്കും.

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ച ഇന്ന്; ധനമന്ത്രിയെയും കാണും കേളത്തിന്‍റെ വികസനം ചർച്ചയായേക്കും.

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്.

പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പാര്‍ട്ടി അജണ്ടകള്‍ സന്ദര്‍ശനത്തിലുണ്ടോയെന്ന് നിലവില്‍ വ്യക്തമല്ല.

പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന്‌ സർക്കാരിന്‌ കേന്ദ്ര സഹായം ആവശ്യമാണ്. റെയില്‍വേ വികസനം, തുറമുഖ പദ്ധതികള്‍, എയിംസ്, മെട്രോ തുടങ്ങി കേരളത്തിന് കേന്ദ്രസഹായത്തോടെ നേടിയെടുക്കേണ്ട നിരവധി പദ്ധതികളുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര സർക്കാരിന്‍റെ പിന്തുണ ഉറപ്പാക്കുകയാണ്‌ മുഖ്യമന്ത്രിക്കു മുന്നിലെ പ്രധാന ദൌത്യം.

കഴിഞ്ഞ ആഴ്ച ദില്ലിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിനെയും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഘാർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പില്‍ ഹൈക്കമാൻഡ് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖാർഗെയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങളും ചർച്ചയായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network