വേറിട്ട പരീക്ഷണവുമായി പൊലീസ് കമ്മീഷണര്‍: അര്‍ദ്ധരാത്രിയില്‍ സാധാരണക്കാരിയായി പൊതുസ്ഥലത്ത്, 3 മണിക്കൂറിനിടെ ശല്യം ചെയ്തത് 40 പുരുഷന്മാര്‍,ക്രിമിനല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതിന് പകരം ചെയ്തത് ഇപ്രകാരം ,

 ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർത്ഥ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തി പൊലീസ് കമ്മീഷണ‍ർ.

മൂന്ന് മണിക്കൂറിനുള്ളില്‍ ശല്യം ചെയ്ത് സമീപിച്ചത് 40 ഓളം പുരുഷന്മാർ. ഹൈദരബാദിലാണ് സംഭവം. മല്‍ക്കാജ്ഗിരി പൊലീസ് കമ്മീഷണർ വി. സുമതി ഐ.പി.എസ് ആണ് വേറിട്ട പരീക്ഷണവുമായി സേനയുടെ പരിമിതികള്‍ നേരിട്ടറിഞ്ഞത്.  അർദ്ധരാത്രിയില്‍ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദില്‍സുഖ്‌നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച്‌ ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്.

അർദ്ധരാത്രി 12:30 മുതല്‍ പുലർച്ചെ 3:30 വരെയായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് അവർ ബസ് സ്റ്റോപ്പില്‍ നിന്നത്.

വെറും മൂന്ന് മണിക്കൂറിനിടെ നാല്‍പ്പതോളം പുരുഷന്മാരാണ് അവരെ ശല്യം ചെയ്യാനായി സമീപിച്ചത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ലഹരിമരുന്നിന് അടിമപ്പെട്ടവർ മുതല്‍ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കള്‍ വരെ ഈ സംഘത്തില്‍ ഉണ്ടായിരുന്നു.

കമ്മീഷണർക്ക് സുരക്ഷ നല്‍കാനായി അല്പം അകലെ മാറി മഫ്തിയില്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ഒരാള്‍ ശല്യം ചെയ്യുമ്പോള്‍ കമ്മീഷണർ സിഗ്നല്‍ നല്‍കുകയും പൊലീസ് ഉടൻ തന്നെ അവരെ പിടികൂടുകയും ചെയ്തു. പിടികൂടിയവരില്‍ പകുതിയോളം പേർ വിദ്യാർത്ഥികളും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുമായിരുന്നു. ചിലർ മദ്യത്തിനടിപ്പെട്ടവരായിരുന്നു.

ഇവരില്‍ ആർക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യുന്നതിന് പകരം അവർക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് നില്‍ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും ഇവരെ ബോധവല്‍ക്കരിച്ചു.

രത്രികാലങ്ങളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവരും യാത്ര ചെയ്യുന്നവരുമായ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ നേരിട്ട് ബോധ്യപ്പെടാനാണ് താൻ ഈ പരീക്ഷണത്തിന് മുതിർന്നതെന്ന് സുമതി ഐ.പി.എസ്. പറയുന്നത്. 

നഗരത്തിലെ നൈറ്റ് പട്രോളിംഗ് സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനും ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ സിസിടിവി നിരീക്ഷണം വർദ്ധിപ്പിക്കുന്നതിനും ഈ പരിശോധനയിലെ കണ്ടെത്തലുകള്‍ സഹായിക്കുമെന്നും അവ‍ർ പ്രതികരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !