വീണ്ടും അപകടം: മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടുപേരുടെ നില അരീവ ഗുരുതരം,

തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം.

തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയകനാലില്‍ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉള്‍പ്പെടെ 28 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !