തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: കട്ടിയുള്ള ഭക്ഷണം കടിച്ചു ചവയ്ക്കുന്നത് ഓർമശക്തിയും ശ്രദ്ധയും കൂട്ടും, അറിയാം വിശദമായി,

 ദഹന പ്രക്രിയ നമ്മുടെ വായിൽ നിന്നു തുടങ്ങുന്നുവെന്നാണ് ചെറിയ ക്ലാസ് മുതൽ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ദഹനം മെച്ചപ്പെടാൻ ഭക്ഷണം വിഴുങ്ങുന്നതിന് മുൻപ് അവ നന്നായി ചവയ്ക്കണമെന്ന് നമ്മെ കുട്ടിക്കാലം മുതൽ ശീലിപ്പിക്കാറുണ്ട്.

എന്നാൽ ദഹനത്തിന് പുറമെ ഈ ശീലം നിങ്ങളുടെ തലച്ചോറിനും ​ഗുണകരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു. പ്രത്യേകിച്ച്, കാരറ്റ്, നട്സ്, സീഡ്സ് പോലുള്ളവ കടിച്ചു ചവയ്ക്കുമ്പോൾ. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ജാ​ഗ്രത, ഓർമശക്തി, വൈ‍ജ്ഞാനിക പ്രവർത്തനങ്ങൾ എന്നിവ വർധിപ്പിക്കുമത്രേ

ഭക്ഷണം ചവയ്ക്കുന്നത് വളരെ ഏകോപിതമായ ഒരു നാഡീവ്യവസ്ഥാ പ്രവർത്തനമാണ്. ചവയ്ക്കുമ്പോൾ പല്ലുകളിലെയും താടിയെല്ലിലെയും സെൻസറി റിസപ്റ്ററുകൾ ഞരമ്പുകളിലൂടെ നിരന്തരം തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നുണ്ട്. ഇതിലൂടെ ചില ന്യൂറൽ നെറ്റ്‌വർക്കുകളെ സജീവമാക്കും. ഇത് മെമ്മറി ഏകീകരണത്തിന് കാരണമാകുന്ന ഹിപ്പോകാമ്പസ് പോലുള്ള പ്രത്യേക തലച്ചോറ് മേഖലകളെ ഉത്തേജിപ്പിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

കൂടാതെ, ആവർത്തിച്ചുള്ള താടിയെല്ലിന്റെ ചലനം തലച്ചോറിലേക്കുള്ള രക്ത വിതരണം വർധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിക്കുന്നതിനൊപ്പം കോശങ്ങൾക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും ലഭിക്കും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. മാത്രമല്ല, കാരറ്റ്, കുക്കമ്പർ പോലുള്ള കട്ടികൂടിയ ഭക്ഷണങ്ങൾ ചവയ്ക്കുമ്പോൾ തലച്ചോറിലെ ആന്റിഓക്സിഡന്റുകളുടെ അളവു വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഓറൽ ഹെൽത്തിനും നല്ലത്

എപ്പോഴും മൃദുവായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ചവയ്ക്കാൻ എളുപ്പമാണ്. എന്നാൽ ഇത് പല്ലുകളെ കൂടുതൽ സെൻസിറ്റീവ് ആകുന്നതിലേക്ക് നയിക്കുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്, പ്രത്യേകിച്ച് പ്രായമായവർക്കും, വൈജ്ഞാനിക ശേഷി കുറയുന്നതിന്റെ പ്രാരംഭ ഘട്ടത്തിലുള്ളവർക്കും, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട അവസ്ഥകൾ നേരിടുന്നവർക്കും ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു ആ​ഗോളതലത്തിൽ നാഡീസംബന്ധമായ വൈകല്യങ്ങൾ വർധിച്ചു വരികയാണ്.

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം, 2021-ൽ ആ​ഗോളതലത്തിൽ ഏകദേശം 57 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ബാധിച്ചതായി കണ്ടെത്തി. എല്ലാ വർഷവും 10 ദശലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജനിതക കാരണങ്ങൾ ഒഴിച്ചു നിർത്തിയാൽ, അടുത്ത പ്രധാന ഘടകം അനാരോ​ഗ്യകരമായ ഭക്ഷണക്രമമാണ്. പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയുള്ള പുത്തൻ ഡയറ്റുകളിൽ കടിച്ചു കഴിക്കാനോ അധികം ചവയ്ക്കാനോ സാഹചര്യമില്ല. ഇത് തലച്ചോറിന്റെ ആരോ​ഗ്യത്തെ വഷളാക്കുന്ന ഒരു ഘടകമായി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !