കോട്ടയം: പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ തിരുവനന്തപുരത്തേക്ക് യാത്ര നടത്താന്‍ നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. ഇന്ന് പുതുപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും.
ചാണ്ടി ഉമ്മന്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് യാത്ര ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. എംസി റോഡിലൂടെയാണ് യാത്ര നിശ്ചയിച്ചിട്ടുള്ളത്. വിഡി സതീശന് മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിച്ച യുവ എംഎല്‍എ ആയിരുന്നു പുതുപ്പള്ളിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍. യുവ പ്രാതിനിധ്യം, ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ, ഒപ്പം ഉമ്മന്‍ചാണ്ടി ഫാക്ടര്‍ എന്നിവയായിരുന്നു ചാണ്ടി ഉമ്മന്‍ മന്ത്രിപദം ഉറപ്പിച്ച ഘടകങ്ങള്‍. എന്നാല്‍ മന്ത്രിമാരെ തീരുമാനിച്ച,ഒടുവിലത്തെ സമവായ നീക്കങ്ങളില്‍ ചാണ്ടി ഉമ്മന്‍ പുറത്തായി. ചാണ്ടി ഉമ്മന്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് എ ഗ്രൂപ്പ്. കെസി വേണുഗോപാല്‍ ദീപാ ദാസ് മുന്‍ഷി എന്നിവരെ,ബെന്നി ബഹനാന് എംപിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ കണ്ട് അതൃപ്തി അറിയിച്ചുഉമ്മന്ചാണ്ടിയുടെ കല്ലറയില്‍ നിന്ന് തുടങ്ങും: തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ ചാണ്ടി ഉമ്മന്‍; പുതുപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് റോഡ് മാർഗ്ഗം യാത്ര
0
ബുധനാഴ്ച, മേയ് 20, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.