രാവിലെ ചായയ്ക്ക് പകരം ഇതൊരു കപ്പ് കുടിച്ചു നോക്കൂ; ശരീരഭാരം കുറയ്ക്കാം ആർത്തവ വേദനക്ക് ഉത്തമം, മെറ്റാബോളിസം വര്‍ധിപ്പിക്കാം മറ്റ് ആരോഗ്യ ഗുണങ്ങൾ അറിയാം ,

കോട്ടയം: ആരോഗ്യസംരക്ഷണത്തിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും വേണ്ടി കഠിനമായ ഡയറ്റുകളും പട്ടിണികിടക്കലുകളും ശീലമാക്കുന്നവരാണ് ഇന്നത്തെ കാലത്ത് ഭൂരിഭാഗം ആളുകളും.

എന്നാല്‍ ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ പലപ്പോഴും ശരീരത്തിന്റെ ഊർജ്ജം നഷ്ടപ്പെടുത്താനും ക്ഷീണം വർദ്ധിപ്പിക്കാനും മാത്രമേ സഹായിക്കൂ. അമിതഭാരം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ടതില്ലെന്നും പകരം ഉപാപചയ പ്രക്രിയ അഥവാ മെറ്റബോളിസം വർദ്ധിപ്പിക്കുകയാണ് വേണ്ടതെന്നും ആയുർവേദം വ്യക്തമാക്കുന്നു. ഇതിനായി രാവിലെ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റിന് മുൻപായി കുടിക്കാൻ പറ്റിയ ഒരു മികച്ച പരമ്പരാഗത പാനീയമാണ് ചുക്കുമല്ലി കാപ്പി.

പഞ്ചസാരയും പാലും ചേർത്ത സാധാരണ ചായയോ കാപ്പിയോ കുടിച്ച്‌ ദിവസം തുടങ്ങുന്നതിന് പകരം, ഔഷധഗുണങ്ങള്‍ ഏറെയുള്ള ഈ ഹെർബല്‍ ഡ്രിങ്ക് ശീലമാക്കുന്നത് ശരീരത്തിന് ഇരട്ടി ആരോഗ്യമേകും. ചുക്ക്, മല്ലി, കുരുമുളക്, ഏലയ്ക്ക തുടങ്ങിയ അടുക്കളയിലെ പ്രകൃതിദത്ത ചേരുവകള്‍ ചേർത്താണ് ഈ മാന്ത്രികക്കൂട്ട് തയ്യാറാക്കുന്നത്.

ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എളുപ്പത്തില്‍ കത്തിച്ചുകളയാൻ സഹായിക്കുന്നു. ഭാരം കുറയ്ക്കുന്നതിനൊപ്പം ജലദോഷം, ചുമ, ദഹനക്കേട്, ആർത്തവവേദന എന്നിവയ്ക്ക് ഉത്തമ പരിഹാരമായ ഈ പാനീയം പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായി ഉപയോഗിക്കാം. മോഹന ജഗദീശൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകള്‍

ചുക്ക്- 3 കഷണങ്ങള്‍

മല്ലി- ½ കപ്പ്

ഏലയ്ക്ക- 2 മുതല്‍ 3 വരെ

കുരുമുളക്- 1 ടേബിള്‍സ്പൂണ്‍

ശർക്കര- ആവശ്യത്തിന്

വെള്ളം- 2 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പില്‍ വച്ച്‌ അതിലേയ്ക്ക് മല്ലി, കുരുമുളക്, ഏലയ്ക്ക, ചുക്ക് എന്നിവ ചേർത്തു വറുക്കാം. ശേഷം അടുപ്പണച്ച്‌ അത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തു കഴിഞ്ഞ് മിക്സിയില്‍ പൊടിച്ചെടുക്കാം. ഈ പൊടി വായുസഞ്ചാരമില്ലാത്ത അടച്ചുറപ്പുള്ള പാത്രത്തിലാക്കി വച്ചാല്‍ ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ പൊടി ചേർത്തു തിളപ്പിക്കാം.

ഒരു നുള്ള് മഞ്ഞള്‍പ്പൊടി കൂടി ചേർക്കാം. ഇത് അരിച്ചെടുക്കാം. ഒപ്പം ആവശ്യത്തിന് ശർക്കര പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ കുടിച്ചു നോക്കൂ.

ഗുണങ്ങള്‍

ദഹനം മെച്ചപ്പെടുത്തുന്നു ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന എൻസൈമുകള്‍ ദഹന സംബന്ധമായ തകരാറുകള്‍, വയറ്റിലെ അള്‍സർ, ഗ്യാസ് പ്രശ്നങ്ങള്‍ എന്നിവ കുറയ്ക്കാൻ സഹായിക്കും.

ജലദോഷത്തിനും ചുമയ്ക്കും പ്രകൃതിദത്ത പരിഹാരങ്ങള്‍ മഞ്ഞളും കുരുമുളകും ശരീര താപനില നിയന്ത്രിക്കാനും തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ് എന്നിവ വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു ഏലയ്ക്കയിലും മല്ലിയിലുമുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു ശർക്കരയുടെ തെർമോജെനിക് ഗുണം ശരീരത്തിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്നു. സമ്മർദ്ദവും ക്ഷീണവും കുറയ്ക്കുന്നു ഏലയ്ക്കയുടെ സുഗന്ധം ശരീരത്തിന് വിശ്രമം നല്‍കുകയും ദിവസം മുഴുവൻ ഊർജ്ജം നല്‍കുകയും ചെയ്യുന്നു.

സ്ത്രീകള്‍ക്ക് ആർത്തവ വേദന ഒഴിവാക്കുന്നു ഇഞ്ചിയും മല്ലിയും ചേർന്ന മിശ്രിതം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കല്‍ കുരുമുളക് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമായ പാനീയം പഞ്ചസാര ചേർക്കാതെയും അല്പം ശർക്കര ചേർത്തും ഇത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കുകയും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !