10 ദിവസം മുമ്പ് എത്തി: കോംഗോയില്‍ നിന്നെത്തിയ വ്യവസായി ഇന്ത്യയിലെ മൂന്ന് നഗരങ്ങള്‍ കറങ്ങി; എബോള ലക്ഷണങ്ങളോടെ ചികിത്സയില്‍, ആശങ്ക,

അഹമ്മദാബാദ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്ന് ഇന്ത്യയിലെത്തിയ 37 വയസ്സുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച്‌ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10 ദിവസം മുമ്പാണ് ഇദ്ദേഹം മുംബൈയില്‍ എത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനായി വഡോദരയിലേക്കും അവിടെ നിന്ന് സില്‍വാസയിലേക്കും യാത്ര ചെയ്തു. കഴിഞ്ഞ ആറ് ദിവസമായി ഇദ്ദേഹത്തിന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ട്. വഡോദരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കോംഗോയില്‍ നിന്ന് വന്നതാണെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്നാണ് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലുള്ള പ്രത്യേക എബോള വാർഡിലേക്ക് മാറ്റിയത്.

ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേരെ കൂടി കണ്ടെത്തി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരെ എസ്.വി.പി ആശുപത്രിയിലാണ് നിരീക്ഷിക്കുന്നത്. രോഗിയുടെ സാമ്പിളുകള്‍ പുണെയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പരിശോധനാ ഫലം ലഭിക്കാൻ 24 മുതല്‍ 48 മണിക്കൂർ വരെ സമയമെടുക്കും. നിലവില്‍ ഗുജറാത്തില്‍ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതല്‍ നടപടികള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളില്‍ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !