മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിൽ എത്തും: സിനിമാപ്രേമികള്‍ കാത്തിരുന്ന പ്രഖ്യാപനം; 'ദൃശ്യം 3' ഒഫിഷ്യല്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍,

കൊച്ചി: മലയാളികള്‍ മാതമല്ല, ഇതര ഭാഷാ സിനിമാ മേഖലകളില്‍ നിന്നുള്ളവരും പ്രേക്ഷകരുമൊക്കെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ദൃശ്യം 3. അത്രയധികം മറുഭാഷാ റീമേക്കുകള്‍ സംഭവിച്ച ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്നതാണ് ഈ ഹൈപ്പിന് കാരണം.

റിലീസിന് രണ്ടാഴ്ചയോളം ശേഷിക്കെ ചിത്രത്തിന്‍റെ ഒഫിഷ്യല്‍ അപ്ഡേറ്റുകളൊക്കെ തുടര്‍ ദിനങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് ദിനത്തിലെ ആദ്യ ഷോയുടെ ടൈമിംഗ് ഇന്നലെയാണ് അണിയറക്കാര്‍ പുറത്തുവിട്ടത്. മെയ് 21 ന് രാവിലെ 8 മണിക്കാണ് ദൃശ്യം 3 ആദ്യ ഷോ നടക്കുക. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു അപ്ഡേറ്റ് കൂടി എത്തിയിരിക്കുകയാണ് ഇന്ന്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ് സംബന്ധിച്ചാണ് അത്.

ദൃശ്യം 3 ട്രെയ്‍ലര്‍ നാളെ വൈകുന്നേരം പുറത്തെത്തും. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും തുടര്‍ ദിനങ്ങളില്‍ പുറത്തെത്തും. അതേസമയം ചില വിദേശ മാര്‍ക്കറ്റുകളില്‍ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കേരളത്തില്‍ ഫാന്‍സ് ഷോ ടിക്കറ്റുകളും വില്‍ക്കുന്നുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിയിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകര്‍ക്ക് തൊട്ട് അയല്‍പക്കത്തുള്ള ഒരു കുടുംബം പോലെയാണ്. സ്വന്തം കുടുംബത്തിൻ്റെ രക്ഷയ്ക്കായി ഏതറ്റം വരെയും പോകാനിറങ്ങിത്തിരിച്ച ജോർജുകുട്ടിക്കു മുന്നില്‍ വലിയ പ്രതിസന്ധികളാണ് എത്തിയത്. 

എത്ര പ്രതിസന്ധികളുണ്ടായാലും കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ച തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മ സംഘർഷങ്ങള്‍. മൂന്നാം ഭാഗത്തെ മുന്നോട്ട് നയിക്കുന്നതും ജോര്‍ജുകുട്ടിയുടെ ഉറച്ച തീരുമാനങ്ങള്‍ ആയിരിക്കും.

ദൃശ്യത്തില്‍ നിന്നും ദൃശ്യം 3 ല്‍ എത്തുമ്പോള്‍ പിന്നിട്ട കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ചിത്രത്തിന്‍റെ വന്‍ വിപണിമൂല്യം മുന്നില്‍ കണ്ട് ബോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളും ആശിര്‍വാദ് സിനിമാസിനൊപ്പം മലയാളം ദൃശ്യം 3 ന്‍റെ ഭാഗമാവുന്നുണ്ട്.

ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ബോളിവുഡിലെ മറ്റൊരു പ്രമുഖ ബാനര്‍ ആയ പെന്‍ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിര്‍വാദ് സിനിമാസില്‍ 100 കോടി മുതല്‍മുടക്കുന്നുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !