ലൂക്കന്‍: അയർലൻഡിലെ ഡബ്ലിന്‍ ലൂക്കനില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
ബാലിയോവന്‍ അബിഡെയ്ല്‍ റൈസിലെ രാജു കുര്യാക്കോസിന്റെ മകന് ബേസില്‍ രാജുവാണ് (22) കഴിഞ്ഞ ( 29/05/2026) ദിവസം വൈകുന്നേരം അന്തരിച്ചത്.
എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗമാണ്. പിതാവ് രാജു കുര്യാക്കോസ് ഡബ്ലിന്‍ ഫീനിക്സ് പാര്‍ക്കിലും മാതാവ് ലൂസി മാത്യു ചെറി ഓര്‍ക്കാര്‍ഡ്സ് ഹോസ്പിറ്റലുമാണ് ജോലി ചെയ്യുന്നത്. ഏക സഹോദരി ഡോ. റിയൻസി രാജു (നാവൻ ഔർ ലേഡി ഹോസ്പിറ്റൽ.
ബള്‍ഗേറിയയിൽ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാർഥിയായ ബേസില്‍ രാജു ഡബ്ലിനിലെ സ്വന്തം വീട്ടില്‍ കഴിഞ്ഞ ദിവസമാണ് അവധിക്കെത്തിയത്. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ യാക്കോബായ ചർച്ച് ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.