ആലപ്പുഴ: വണ്ടാനത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ അര്‍ത്തുങ്കല്‍ സ്വദേശി അഖില്‍ കൃഷ്ണ (22), ചേര്‍ത്തല സ്വദേശിനി അച്ചു എസ് ദാസ് ( 20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 11.50 ഓടെയായിരുന്നു അപകടം. വണ്ടാനത്തു വെച്ച് ദേശീയപാതയില്‍ നിന്നും സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ബൈക്കില്‍ ലോറി തട്ടുകയായിരുന്നു. താഴെ വീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. പെണ്‍കുട്ടി അപകടസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന അഖില്‍ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയാണ് അച്ചു. സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്വണ്ടാനത്ത് വാഹനാപകടം ബൈക്കില്‍ ലോറിയിടിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം, ലോറി തലയിലൂടെ കയറിയിറങ്ങി,,
0
വെള്ളിയാഴ്ച, മേയ് 01, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.