ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ എംബസി

ദുബായ്: ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണമെന്ന നിർദ്ദേശവുമായി ഇന്ത്യൻ എംബസി. ഇറാനിലെ പുതിയ സാഹചര്യത്തിൽ രാജ്യം വിടാൻ മടിക്കരുതെന്നും നിര്‍ദേശിച്ച പാതകളിലൂടെ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നും എംബസി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

"എംബസിയുമായുള്ള കൂടിയലോചനയോ ഏകോപനമോ ഇല്ലാതെ ഒരു അന്തരാഷ്‌ട്ര കര അതിർത്തിയെയും സമീപിക്കാൻ ശ്രമിക്കരുത്", ഇറാനിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. ഇന്ത്യൻ പൗരന്മർക്ക് അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി കോൺടാക്‌റ്റ് നമ്പറുകളും നൽകിയിട്ടുണ്ട്. (+989128109115; +989128109102; +989128109109, +989932179359) ഇമെയിലും (cons.tehran@mea.gov.in) എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

അമേരിക്കയും ഇറാനും രണ്ടാഴ്‌ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇന്നലെ ഇറാനിലെ ഇന്ത്യൻ ജനതക്ക് മുന്നറിയിപ്പി പുറപ്പെടുവിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. അടുത്ത 48 മണിക്കൂർ എവിടെയാണോ അവിടെ നിന്ന് പുറത്ത് പോകരുതെന്ന് കേന്ദ്രസർക്കാരും ഇറാനിലെ ഇന്ത്യൻ എംബസിയും പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. 

നിലവിൽ ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് വിവരം.യുദ്ധം ആരംഭിച്ച ശേഷം 1862 പേർ ഇന്ത്യയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്." ഒരു വലിയ നാഗരികത ഇന്ന് രാത്രി മരിക്കും. അത് ഇനി ഒരിക്കലും തിരിച്ചുവരില്ല. അത് സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ മിക്കവാറും അത് സംഭവിക്കും", എന്നായിരുന്നു ട്രംപ് സാമൂഹ മാധ്യമത്തിൽ കുറിച്ചത്. ഇതെ തുടർന്നാണ് ഇന്ത്യൻ എംബസി ഇറാനിലെ ഇന്ത്യൻ ജനതക്ക് മുന്നറിയിപ്പ് നൽകിയത്.

അതേസമയം പശ്ചിമേഷ്യയിൽ 41 ദിവസമായി തുടരുന്ന സംഘർഷത്തിന് താത്‌കാലിക വിരാമം ഇട്ടിരിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് തുറക്കാനും രണ്ടാഴ്‌ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവയ്‌ക്കാനും അമേരിക്കയും ഇറാനും ധാരണയില്ലെത്തി. പാകിസ്ഥാൻ്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിന് തയാറായത്.

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവർ 14 ദിവസം നടത്തിയ ചർച്ചകൾക്കൊടുവിലാണ് കരാറിലെത്തിയത്. സാങ്കേതിക പരിമിതികൾ പരിഹരിച്ച് സായുധ സേനയുടെ സഹകരണത്തോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാൻ അനുമതി നൽകും.

അമേരിക്കയുടെ 15 ഇന നിർദേശങ്ങളും ഇറാൻ്റെ 10 ഇന നിർദേശങ്ങളുമാകും തുടർന്നുള്ള ചർച്ചകൾക്ക് അടിസ്ഥാനമാവുക. കൂടുതൽ സമാധാന ചർച്ചകൾ വെള്ളിയാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടക്കും. അതേസമയം വെടിനിർത്തൽ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്‌തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു സൂചനയായാണ് കേന്ദ്ര സർക്കാർ ഇതിനെ വിലയിരുത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !