ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് ഇറാനിയൻ കപ്പൽകൂടി യുഎസ്

വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽകൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്‌സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.


'ഇറാനു സാമ്പത്തിക സഹായം നൽകുന്ന, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാൻ ഞങ്ങൾ ആഗോള തലത്തിൽ നാവിക പ്രവർത്തനങ്ങൾ തുടരും.

അവർ എവിടെ പ്രവർത്തിച്ചാലും ഞങ്ങളുടെ നടപടികൾ ഉണ്ടാകും' യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ ഇറാൻ മൂന്ന് ചരക്ക് കപ്പലുകളെ ബുധനാഴ്ച ആക്രമിക്കുകയും അതിൽ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസിന്റെ നടപടി. മജസ്റ്റിക് എക്‌സ് കപ്പൽ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത് കാണാം.

ഷിപ്പ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ഈ കപ്പൽ ശ്രീലങ്കയ്ക്കും ഇൻഡോനീഷ്യക്കും ഇടയിൽവെച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്നാണ് കാണിക്കുന്നത്.


നേരത്തെ അമേരിക്കൻ സൈന്യം ടിഫാനി എന്ന ഇറാനിയൻ എണ്ണ ടാങ്കർ പിടിച്ചെടുത്തിരുന്നു. ഇതേ മേഖലയിൽനിന്ന് തന്നെയാണ് ടിഫാനിയും പിടികൂടിയത്. ഈ കപ്പൽ ചൈനയിലേക്കാണ് പോയിക്കൊണ്ടിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !