ഹോർമുസ് അടഞ്ഞുതന്നെ,ഒന്നും അവസാനിച്ചിട്ടില്ലന്ന് നെത്യന്യാഹു

ടെൽ അവീവ്: ലെബനനിലെ ഇസ്രയേൽ ആക്രമണം ഇറാൻ-യുഎസ് വെടിനിർത്തൽ ധാരണയ്ക്ക് വിള്ളൽ വീഴ്ത്തിയിരിക്കെ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിൻ നെത്യന്യാഹു.

ഹിസ്ബുള്ളയെ ആവശ്യമുള്ളിടത്തെല്ലാം ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഹിസ്ബുള്ള നേതാവ് നയിം ഖാസെമിന്റെ സെക്രട്ടറി അലി യൂസഫ് ഹർഷിയെ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വധിച്ചതായും നെതന്യാഹു പറഞ്ഞു.ഹിസ്ബുള്ളയെ ശക്തിയും കൃത്യതയും ദൃഢനിശ്ചയത്തോടുകൂടിയും ഞങ്ങൾ ആക്രമിച്ചുകൊണ്ടിരിക്കുന്നു. 

ബെയ്റൂത്തിൽ ഹിസ്ബുള്ളയുടെ ജനറൽ സെക്രട്ടറി നയീം ഖാസെമിന്റെ പേഴ്‌സണൽ സെക്രട്ടറിയും അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളുമായ അലി യൂസഫ് ഖാർഷിയെ ഞങ്ങൾ ഇല്ലാതാക്കി. കഴിഞ്ഞ രാത്രി തെക്കൻ ലെബനനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു നിരയെ ഐഡിഎഫ് ആക്രമിച്ചു. ആയിരക്കണക്കിന് ആയുധങ്ങൾ, റോക്കറ്റുകൾ, ലോഞ്ചറുകൾ എന്നിവ കൈമാറാൻ ഉപയോഗിക്കുന്ന ക്രോസിംഗുകൾ, അതുപോലെ ആയുധപ്പുരകൾ, ഹിസ്ബുള്ള ആസ്ഥാനം എന്നിവടയടക്കം തകർത്തു. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്: ഇസ്രായേലി പൗരന്മാർക്കെതിരെ പ്രവർത്തിക്കുന്ന ഏതൊരാളേയും ഞങ്ങൾ പ്രഹരിക്കും. 

വടക്കൻ ഇസ്രയേലി നിവാസിൾക്ക് പൂർണ്ണമായ സുരക്ഷ പുനഃസ്ഥാപിക്കുന്നതുവരെ, ആവശ്യമുള്ളിടത്തെല്ലാം ഞങ്ങൾ ഹിസുബുള്ളയെ ആക്രമിച്ചുകൊണ്ടിരിക്കും' നെതന്യാഹു പ്രസ്താവനയിൽ കുറിച്ചു. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നത് ഇറാനും യുഎസും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ ധാരണയ്ക്ക് കല്ലുകടിയായിട്ടുണ്ട്. ലെബനൻ വെടിനിർത്തലിന്റെ ഭാഗമാണെന്ന് ഇറാൻ അവകാശപ്പെടുമ്പോൾ അല്ലെന്നാണ് ഇസ്രയേലും യുഎസും വാദിക്കുന്നത്. ഇതേ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനാൽ ഹോർമുസിൽ ഇറാന്റെ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്. അതേസമയം ലെബനനിലെ ഇസ്രയേൽ ആക്രണത്തെ യുകെ,ഫ്രാൻസ്,സ്‌പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. 

ഇതിനിടെ പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തുകയും ചെയ്തു. ഇറാനുമായി ഒരു സമ്പൂർണ്ണ കരാറിൽ എത്തുന്നത് വരെ, യുഎസ് സന്നാഹം ഇറാന്റെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'എല്ലാ യുഎസ് കപ്പലുകളും വിമാനങ്ങളും ആയുധങ്ങളും സൈനിക ഉദ്യോഗസ്ഥരും 'ഇറാനിലും അതിന്റെ ചുറ്റുവട്ടത്തും, അതായത് നിലവിലുള്ള സ്ഥാനങ്ങളിൽ' തുടരും. ഏതെങ്കിലും കാരണത്താൽ അത് നടന്നില്ലെങ്കിൽ, നടക്കാതിരിക്കുക എന്നത് വളരെ സാധ്യതയില്ലാത്ത കാര്യമാണ്, അപ്പോൾ വെടിവെപ്പ് തുടങ്ങും, മുമ്പെങ്ങും ആരും കണ്ടിട്ടില്ലാത്തതിനേക്കാൾ വലുതും ശക്തവുമായിരിക്കും അത്' ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. 

ഇറാന് ആണവ വായുധങ്ങൾ ഉണ്ടാകരുതെന്നും ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യുഎസും ഇറാനും തമ്മിലുള്ള ചർച്ചകൾ ശനിയാഴ്ച പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ കുറിപ്പ്. യുഎസ് സൈന്യം തയ്യാറെടുക്കുകയും വിശ്രമിക്കുകയുമാണ്. അടുത്ത വിജയത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !