ദുബായിൽ വാഹനാപകടം: സിവില്‍ എൻജിനീയറായ മലയാളി യുവാവിന് ദാരുണാന്ത്യം,,

അഞ്ചാലുംമൂട്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് അന്തരിച്ചു.

തൃക്കടവൂർ കുരീപ്പുഴ ചങ്ങാടക്കടവ് സെന്റ് ജോസഫ്സ് നഗർ 53 ജോസഫ് നിവാസില്‍ യേശുദാസന്റെയും ലൗലിയുടെയും മകൻ ജോസഫ് യേശുദാസ് (ജോക്കു- 37) ആണു മരിച്ചത്.
വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എൻജിനീയർ ഡിസൈനറായിരുന്നു ജോസഫ് യേശുദാസ്.

ജോസഫ് 31ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം. ജോസഫും മറ്റൊരു ജീവനക്കാരനും സഞ്ചരിച്ച ഓഫിസ് വാനിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണു നാട്ടില്‍ ലഭിച്ച വിവരം.

ഖിസൈസ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ഭാര്യ: ടെസ്സി. മക്കള്‍: ജിസ ജോസഫ്, ജോർജിയ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !