അഞ്ചാലുംമൂട്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് അന്തരിച്ചു.
തൃക്കടവൂർ കുരീപ്പുഴ ചങ്ങാടക്കടവ് സെന്റ് ജോസഫ്സ് നഗർ 53 ജോസഫ് നിവാസില്‍ യേശുദാസന്റെയും ലൗലിയുടെയും മകൻ ജോസഫ് യേശുദാസ് (ജോക്കു- 37) ആണു മരിച്ചത്.വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ എൻജിനീയർ ഡിസൈനറായിരുന്നു ജോസഫ് യേശുദാസ്.
ജോസഫ് 31ന് രാവിലെ ജോലിക്ക് പോകുന്ന വഴിയാണ് അപകടം. ജോസഫും മറ്റൊരു ജീവനക്കാരനും സഞ്ചരിച്ച ഓഫിസ് വാനിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്നാണു നാട്ടില്‍ ലഭിച്ച വിവരം.
ഖിസൈസ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും. ഭാര്യ: ടെസ്സി. മക്കള്‍: ജിസ ജോസഫ്, ജോർജിയ.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.