തൃശൂർ അതിരൂപത മുൻ വികാരി ജനറലുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (72) അന്തരിച്ചു

തൃശൂർ ;എഴുത്തുകാരനും തൃശൂർ അതിരൂപത മുൻ വികാരി ജനറലുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (72) അന്തരിച്ചു.

ജൂബിലി മിഷൻ മെഡിക്കൽ കോളജ്‌, ജൂബിലി മിഷൻ കോളജ് ഓഫ് നഴ്സിങ്, ജൂബിലി മിഷൻ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്‌, ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ ഹെൽത്ത്‌ സയൻസസ്‌ എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറായിരുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളജ്‌ പ്രസിഡന്റ്‌, കേരള ബ്ലഡ്‌ ഡോണേഴ്‌സ്‌ ഫോറത്തിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. തൃശൂർ അതിരൂപതയുടെ തീരദേശ ആരോഗ്യമിഷൻ കേന്ദ്രമായ ഏങ്ങണ്ടിയൂർ മേരി ഇമ്മാക്കുലേറ്റ്‌ (എം.ഐ. മിഷൻ) ആശുപത്രിയുടെ ഡയറക്ടറും ഇന്ത്യൻ റെഡ്‌ ക്രോസ് സൊസൈറ്റിയുടെ ചെയർമാനുമായിരുന്നു. 

ആലപ്പാട്ട്‌ ആന്റണി (എ.കെ. ആന്റണി) യുടെയും റോസിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂർ സേക്രഡ്‌ ഹാർട്ട്‌ മോഡൽ ബോയ്സ്‌ ഹൈസ്‌കൂളിലായിരുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളജിൽ നിന്ന്‌ എംബിബിഎസ്‌ ബിരുദം. കോഴിക്കോട് ജെസ്വീറ്റ് ട്രെയിനിങ് കോളജ്‌, അഡയാർ സ്രേകഡ്‌ ഹാർട്ട്‌ കോളജ്‌, ആലുവ മംഗലപ്പുഴ സെന്റ്‌ ജോസഫ്‌ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന്‌ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി.

1995ൽ വൈദികാഭിഷേകത്തിനു ശേഷം പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം (ചേറൂർ), കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ശുശ്രൂഷ. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹൈക്കോടതി നിയമിച്ച മോണിറ്ററിങ് കമ്മിറ്റിയിലും, തൃശൂർ ജില്ലാ ആശുപ്രതി, തൃശൂർ മെഡിക്കൽ കോളജ്‌, കൊരട്ടി ഗവ. ലെപ്രസി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. പൂവിതൾ പൊഴിയുമ്പോൾ എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച ‘ഓർമ്മകൾക്കപ്പുറം’ എന്ന ഷോർട്ട്‌ ഫിലിമിന്റെയും സംവിധാനം നിർവഹിച്ചിട്ടുണ്ട്. 

കൃതികൾ: വിവാഹവേദിയിലേക്ക്‌, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, ദൈവവചനം-ധ്യാനിക്കാനും ജീവിക്കാനും, സുഭാഷിതങ്ങൾ ചിന്താദളങ്ങൾ, നോമ്പുകാല ചിന്തകൾ, കന്തൻചാവടി, ആറ്റുവഞ്ചി(ഞ്ഞി), രാഘവാ കൃഷ്ണാ, അനഘ, അവൾക്കൊപ്പം, എന്റെ പ്രിയ കഥകൾ, മറുവശം, സാറ്റലൈറ്റ്സ്, ഒരു വ്രണിതമാനസൻ, ഞാൻ എന്ന ഞാൻ, മാഞ്ചിറപ്പാലം, Kenosis - The Story of a Bleeding Heart, Blood is Thicker Than Water, The Unfathomable (Biography), The Unreal Love, രേണു രാജസ്ഥാനി, അടർത്താനാകാതെ അടരാനാകാതെ, പൊഴിയുന്ന റോസാദളങ്ങൾ; സുഭാഷിതങ്ങളും ഒരു ദീർഘകഥയും, കാണാപ്പുറങ്ങൾ. സഹോദരങ്ങൾ: ജോൺസൻ, മേരി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !