ദുരൂഹതയൊഴിയാതെ കാർത്തികയുടെ മരണം,അന്വേഷണം ആവശ്യപ്പെട്ട് കുടുംബം..!

കൊല്ലം ;അഞ്ചൽ സ്വദേശിയും ഐടി ഉദ്യോഗസ്ഥയും ആയിരുന്ന മകൾ കാർത്തിക വി.നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.

കാർത്തികയുടെ മാതാപിതാക്കളായ പനയഞ്ചേരി ശങ്കർ ഭവനിൽ എസ്. വേണുഗോപാലൻ‍ നായരും ഭാര്യ കെ.ജി.ഇന്ദിരകുമാരിയുമാണ് മരണത്തിൽ സംശയം ഉന്നയിച്ച് മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 20 നാണു കാർത്തിക ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

മകൾ ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലെന്നും അപായപ്പെടുത്തിയതാകാമെന്നാണു മാതാപിതാക്കൾ പറയുന്നത്.എംടെക് ബിരുദധാരിയായ കാർത്തികയുടെ വിവാഹം 2018ൽ ആയിരുന്നു. തിരുവനന്തപുരം പട്ടം സ്വദേശിയായ ഭർത്താവിനും അഞ്ചു വയസ്സുകാരിയായ മകൾക്കും ഒപ്പം ബെംഗളൂരുവിൽ ആയിരുന്നു താമസം. മകൾ മരിച്ച വിവരം അറിഞ്ഞു ബെംഗളൂരുവിലെ ഫ്ലാറ്റിൽ ചെന്നപ്പോൾ കൂടുതൽ സംശയം ഉണ്ടായതായി വേണുഗോപാലൻ നായർ പറയുന്നു.

അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകൾ, കഷ്ടിച്ച് ആറടി ഉയരമുള്ള ശുചിമുറിയുടെ വെന്റിലേറ്ററിൽ തൂങ്ങിമരിച്ചു എന്നതു വിശ്വസിക്കാൻ കഴിയാതായപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്.


എന്നാൽ ഇതുവരെ പൊലീസ് തുടർനടപടികൾ സ്വീകരിച്ചതായി അറിയുന്നില്ല. പൊലീസിന്റെ നിലപാട് സംശയകരമാണ്. കൂടുതൽ നിയമനടപടികൾ സ്വീകരിക്കാനാണു കുടുംബത്തിന്റെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !