ദുരന്തബാധിതര്‍ക്ക് ദുരിതം ബാക്കി: ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു മാസം,വീടുകള്‍ താമസ യോഗ്യമായില്ല,പണി തീരാത്ത വീടുകളാണ് ഉദ്ഘാടനം ചെയ്തതെന്ന് പ്രതിപക്ഷം,

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകള്‍ പോലും താമസ യോഗ്യമായില്ല.

എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.കുടിവെള്ളം, ഡ്രെയിനേജ് , സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള പണിപൂർത്തിയായില്ല.ടൗണ്‍ഷിപ്പില്‍ തൊഴിലാളികളെ കുറച്ചതും നിർമ്മാണവേഗം കുറയാൻ കാരണമായി.2, 3, 4 സോണുകളിലും നിർമ്മാണം വലിയതോതില്‍ ഇഴയുകയാണ്

തെരഞ്ഞെടുപ്പില്‍ വയനാട് പുനരധിവാസത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുുകയാണ്. ഇപ്പോഴത്തെ നിര്‍മാണ പുരോഗിതയുടെ വേഗം വച്ച്‌ നോക്കുമ്പോള്‍ പൂര്‍‌ണതോതില്‍ വീടുകള്‍ തീരാൻ ധാരാളം സമയമെടുക്കാനാണ് സാധ്യത. ഇത് ഉന്നയിച്ചാണ് പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നത്. പണി തീരാത്ത വീടുകളാണ് സർക്കാർ ഉദ്ഘാടനം ചെയ്ത് നല്‍കിയതെന്ന് യുഡിഎഫ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറയുന്നു.

വയനാട്ടിലെ പ്രചാരണത്തില്‍ അടക്കം മെല്ലെപ്പോക്ക് ഉന്നയിച്ച്‌ എൻഡിഎയും വിമർശനം ശക്തമാക്കുകയാണ്. അതേസമയം കോണ്‍ഗ്രസ് വാങ്ങിയ ഭൂമിയില്‍ നിർമാണം പോലും തുടങ്ങാത്തത് ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് എല്‍ഡിഎഫ്. . നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും കോണ്‍ഗ്രസിന്‍റെ വാഗ്ദാനത്തിന്‍റെ സ്ഥിതി എല്ലാവരും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !