ഡെർബിയിലെ ഫ്രയർ ഗേറ്റിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ പ്രതിയായ 36-കാരൻ സന്ധു പൊന്നച്ചനെ (Sandhu Ponnachan) പോലീസ് കോടതിയിൽ ഹാജരാക്കും.
അപകടകരമായ ഡ്രൈവിംഗ്, ഗുരുതരമായ പരിക്കേൽപ്പിക്കൽ, ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മാർച്ച് 28 ന് രാത്രി 9:30 ഓടെ ഡെർബി നഗരമധ്യത്തിലെ തിരക്കേറിയ തെരുവായ ഫ്രയർ ഗേറ്റിലാണ് സംഭവം നടന്നത്. കറുത്ത നിറത്തിലുള്ള സുസുക്കി സ്വിഫ്റ്റ് കാർ നടപ്പാതയിലേക്ക് കയറി കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചതായും ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തിയതായും പോലീസ് പറഞ്ഞു.
Indian Sandhu Ponnachan, 36, has been charged over the Derby murderous car ramming spree. The charges are:
— Yorkshire Rose (@YorksRose_84) March 31, 2026
- Six counts of GBH with intent
- One count of attempted GBH with intent
- One count of dangerous driving
- One count of possession of a bladed article
Why do we let these… https://t.co/Qpdy6RoD4k pic.twitter.com/5GSU7wtZe8
കഴിഞ്ഞ ശനിയാഴ്ച രാത്രി ഫ്രയർ ഗേറ്റിലുണ്ടായ ഈ ദാരുണമായ അപകടത്തിൽ ഏഴ് പേർക്കാണ് പരിക്കേറ്റത്. കാർ ആളുകൾക്കിടയിലേക്ക് ഓടിച്ചു കയറ്റിയ ശേഷം നിർത്താതെ പോയ പ്രതിയെ സിറ്റി സെന്ററിന്റെ മറുവശത്ത് വെച്ചാണ് പോലീസ് തടഞ്ഞത്. നാട്ടുകാർ നൽകിയ കൃത്യമായ വിവരങ്ങളാണ് സംഭവത്തിന് ശേഷം വെറും ഏഴ് മിനിറ്റിനുള്ളിൽ തന്നെ പ്രതിയെ പിടിക്കാൻ സഹായിച്ചത്.
ആശ്രിത വിസയിൽ യുകെയിലെത്തിയ ഇയാൾ പങ്കാളിയുമായി വേർപിരിഞ്ഞ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് . ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നതെന്നും ഇടയ്ക്കിടെ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഈ കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൗണ്ടർ ടെററിസം ഉദ്യോഗസ്ഥരും അന്വേഷണത്തിൽ സഹകരിക്കുന്നുണ്ട്. എന്തിനാണ് ഇയാൾ ഇത്തരമൊരു ക്രൂരത ചെയ്തതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. സംഭവത്തിൽ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവിൽ അത് ഭീകരാക്രമണമെന്ന നിലയിൽ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കോടതി നടപടികളിലൂടെ വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.