തിരുവനന്തപുരം: വിധായകന്‍ രഞ്ജിത്ത് ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായപ്പോള്‍ മുതല്‍ സോഷ്യല്‍മീഡിയയില്‍ ചർച്ച വിഷയമാകുന്ന ഒന്നാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ ശബ്ദമായി എപ്പോഴും പ്രതികരിക്കുന്ന നടി രേവതി അടക്കമുള്ള ഡബ്യുസിസി സംഘടന അംഗങ്ങളുടെ മൗനം.
ഒരിടയ്‌ക്ക് രഞ്ജിത്തുമായുള്ള രേവതിയുടെ സൗഹൃദം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇത്തരം ഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോള്‍ രേവതി പ്രതികരിക്കുകയും ചെയ്തിരുന്നു. ആ പഴയ അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.' ഹിപ്പോക്രാറ്റിക് സമൂഹത്തില്‍ അല്ല ഞാൻ വളർന്നത്.ആദ്യമൊക്ക അങ്ങനെയുള്ള സമൂഹം കാണുമ്പോള്‍ കണ്‍ഫ്യൂഷൻ ആയിരുന്നു. പക്ഷെ ഇപ്പോള്‍ അതും മനസിലാക്കുകയും പഠിക്കുകയും ചെയ്തു. സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആള്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് തോന്നാറുണ്ട്. ഞാൻ വളർന്ന സമൂഹത്തില്‍ തോല്‍ക്കുന്നതോ തെറ്റ് ചെയ്യുന്നതോ മറിഞ്ഞ് വീഴുന്നതോ ഒന്നും നാണക്കേടായി ആരും കരുതാറില്ല.
അങ്ങനെ അല്ലായിരുന്നുവെങ്കില്‍ ഇന്ന് എനിക്ക് എല്ലാവരുടേയും മുന്നില്‍ ഇരുന്ന് മലയാളം സംസാരിക്കാൻ പറ്റുമായിരുന്നില്ല. എന്റെ മലയാളത്തില്‍ തെറ്റുണ്ട്. പക്ഷെ അതൊരു നാണക്കേടായി എനിക്ക് തോന്നാറില്ല. എല്ലാ കാര്യത്തിലും പൊതു സമൂഹത്തിന്റെ പ്രീതിക്ക് വേണ്ടി ജീവിച്ചാല്‍ നമ്മള്‍ നമുക്ക് വേണ്ടി എപ്പോള്‍ ജീവിക്കും?. മലയാളികള്‍ക്കിടയില്‍ സൗഹൃദങ്ങള്‍ കുറവായി തോന്നിയിട്ടുണ്ട്.
സുഹൃത്തുക്കളെ ഉണ്ടാക്കാൻ ബുദ്ധിമുട്ടില്ലാത്ത ആളാണ് ഞാൻ. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. സൗഹൃദത്തിന് ജെന്ററും നോക്കാറില്ല. ഒരു പെണ്ണ് ആണിനോട് പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല. ഓപ്പോസിറ്റ് സെക്സിനോട് ഒരുപാട് കാര്യങ്ങള്‍ പറയാൻ പറ്റും. അവർ കുറച്ച് കൂടി നന്നായി മനസിലാക്കും ലോജിസ്റ്റിക്കായ പരിഹാരങ്ങള്‍ പറഞ്ഞ് തരും.ഇമോഷണല്‍ ആയിരിക്കില്ല. അങ്ങനെയാണ് അവർ ചിന്തിക്കുന്നത്. രഞ്ജിത്തുമായുള്ള സൗഹൃദത്തെ കുറിച്ച് ഗോസിപ്പ് വരുമ്പോഴും അത് നേരിടാൻ എനിക്ക് ധൈര്യമുണ്ട്. എനിക്ക് അറിയാം ഞങ്ങള്‍ ആരാണെന്ന്. എന്റെ കുടുംബത്തിന് അറിയാം. എന്റെ അനിയത്തിക്കുട്ടിക്ക് അറിയാം. വേറെ ആരോടും എനിക്ക് ഒന്നും പറയേണ്ട ആവശ്യമില്ല. അതാണ് എന്റെ ധൈര്യം
. രഞ്ജിത്ത് എന്റെ നല്ല സുഹൃത്താണ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. അത് തീർച്ചയാണ്. പക്ഷെ അതിനെ കുറിച്ച് വിശദീകരിക്കാൻ എനിക്ക് ആവശ്യം വന്നിട്ടില്ല എന്നുമാണ് രേവതി പറഞ്ഞത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.