വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം,,യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം,

തിരുവനന്തപുരം: വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട്ടില്‍ ആണ് സംഭവം. വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി 79 വയസ്സുള്ള സീതമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടില്‍ തൊഴിലാളികള്‍ എത്തിയപ്പോള്‍ മുൻവശത്തെ വാതില്‍ തുറന്നു കിടന്ന നിലയിലായിരുന്നു. തൊഴിലാളികള്‍ അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ മരിച്ച നിലയില്‍ കാണുന്നത്. ഉടൻ തന്നെ മകനെ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം പൊലീസ് നടത്തിയ പരിശോധനയില്‍ മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ സൂചനകള്‍ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !