എന്തിനാണിവിടെ നിയമങ്ങൾ: ?ആര്‍ക്കും എന്തും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളത്, നടുറോഡില്‍ യുവാവിനെ തല്ലിക്കൊല്ലുന്നത് കണ്ട് രൂക്ഷ പ്രതികരണവുമായി നടി അനുശ്രീ,,

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു യുവാവിനെ നടുറോഡില്‍ അടിച്ചുകൊന്ന സംഭവത്തില്‍ കടുത്ത പ്രതികരണവുമായി നടി അനുശ്രീ.ഒരു യുവാവിനെ മറ്റ് രണ്ട് സഹോദരങ്ങള്‍ അടിച്ചുകൊല്ലുകയായിരുന്നു.

ആര്‍ക്കും ആരേയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അനുശ്രീയുടെ പ്രതികരണം. വിഴിഞ്ഞം മുക്കോലയിലെ ബാറിന് മുന്നില്‍വെച്ചാണ് സഹോദരങ്ങളായ അച്ചു, അനന്തു എന്നിവര്‍ ചേര്‍ന്ന് സുമന്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ അനീതിയില്‍ ദേഷ്യപ്പെട്ട് എന്ത് മൈ….ആണ് ഇവിടെ നടക്കുന്നത് എന്ന് വരെ അനുശ്രീ ചോദിക്കുന്നുണ്ട്. “ആരെ എന്ത് ചെയ്താലും, അത് തല്ലിയാലും കൊന്നാലും ആര്‍ക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവര്‍ക്ക് അറിയാം. അതുകൊണ്ടാണ് അത്ര ലാഘവത്തോടെ അവര്‍ ഇവിടെ നടക്കുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങള്‍?”- അനുശ്രീ ചോദിക്കുന്നു.
“കഷ്ടം തന്നെ കഞ്ചാവും കള്ളും അടിച്ചുകേറ്റീട്ട് കാണിച്ചുകൂട്ടുന്ന തെമ്മാടിത്തരങ്ങള്‍…ദൈവത്തിന്റെ സ്വന്തം നാട്…”- അനുശ്രീ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !