തിരുവനന്തപുരം: നെയ്യാറില്‍ വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസില്‍ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ് രാജ് (14) ആണ് മരിച്ചത്.
അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിലായിരുന്നു അപകടം. കടവില്‍ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുകാരെ വിളിക്കാനാണ് അമിതേഷ് അവിടെയെത്തിയത്. ഇതിനിടെ തന്റെ ചെരുപ്പിലെ ചെളി കഴുകാനായി ആറ്റിലിറങ്ങിയപ്പോള്‍ ഒരു ചെരുപ്പ് വെള്ളത്തില്‍ വീണു. ഒഴുകിപ്പോയ ചെരുപ്പ് എടുക്കാനായി അമിതേഷ് വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു.ചെരുപ്പ് കൈക്കലാക്കി തിരികെ നീന്തുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് അമിതേഷ് വെള്ളത്തില്‍ താഴ്ന്നുപോയി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടൻ തന്നെ വെള്ളത്തില്‍ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞ് പൂവാർ പൊലീസും, നെയ്യാറ്റിൻകര, പൂവാർ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും തിരുവനന്തപുരത്തു നിന്നുള്ള സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍, അപകടം നടന്ന സ്ഥലത്തുനിന്ന് 50 മീറ്റർ മാറി പത്തടിയോളം താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൂവാർ പൊലീസ് സംഭവത്തില്‍ കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു. ഒരു നിമിഷത്തെ അശ്രദ്ധ കവർന്നെടുത്ത അമിതേഷിന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി.അശ്രദ്ധ ജീവനെടുത്തു: ചെരുപ്പിലെ ചെളി കഴുകുന്നതിനിടെ അപകടം; നെയ്യാറില്‍ ഇറങ്ങിയ ഒമ്പതാംക്ലാസുകാരന് ദാരുണാന്ത്യം, ഉള്ളുലഞ്ഞ് ഉറ്റവര്‍,
0
ഞായറാഴ്ച, ഏപ്രിൽ 19, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.