തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന്
വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണെന്നും ടിയാല്‍ അറിയിച്ചുക്ഷേത്രസ്ഥാനീയനായ തിരുവിതാംകൂര്‍ രാജപ്രതിനിധി ഉടവാളുമായി ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലൂടെയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നു പോവുക. അതുകൊണ്ടാണ് വിമാനത്താവളം നാല് മണിക്കൂറിലധികം നേരം പൂര്‍ണമായും അടച്ചിടുന്നത്.
ഘോഷയാത്രയുടെ ഭാഗമായി വര്‍ഷത്തില്‍ രണ്ട് തവണയാണ് ഇത്തരത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്. ഇത്തരത്തില്‍ ക്ഷേത്ര ചടങ്ങിനായി വിമാനത്താവളം അടച്ചിടുന്നത് ഇന്ത്യയില്‍ തന്നെ ഇവിടെ മാത്രമാണ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.