സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടെ അവധി: നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ,

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടി അവധി.

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ആണ് തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ഒന്‍പതിന് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഐടി, പ്ലാന്റേഷന്‍, വ്യവസായം, നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്

അത്യാവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തില്‍ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാന്‍ പാടില്ല. 

സാധാരണ ഇത്തരത്തില്‍ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവര്‍ക്ക് അവധി അനുവദിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് വേതനം നല്‍കണം എന്ന് തുടങ്ങിയ വിവരങ്ങളും ഉത്തരവില്‍ പറയുന്നുണ്ട്

ജോലി ചെയ്യുന്ന മണ്ഡലത്തില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന / കാഷ്വല്‍ / കോണ്‍ട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികള്‍ക്കും തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !