വിജയം ആര് നേടും; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന നിർദ്ദേശം: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങൾക്കായി ഈ ദിവസം വരെ കാത്തിരിക്കണം

തിരുവനന്തപുരം: കേരളവും അസമും വിധിയെഴുതി കഴിഞ്ഞെങ്കിലും ജനവിധി പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ക്കായി ഇനിയും കാത്തിരിക്കണം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശനമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് ഇത്തരം സർവ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പുർത്തിയായെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ വോട്ടർമാരെ സ്വാധീനിക്കാതിരിക്കാനാണ് ഈ മുൻകരുതല്‍ നടപടി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 9 രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 വൈകുന്നേരം 6:30 വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്ന ഏപ്രില്‍ 29ന് വൈകുന്നേരം മാത്രമേ ഔദ്യോഗികമായ പ്രവചനങ്ങള്‍ പുറത്തുവരൂ. തമിഴ്നാട്ടിലും ബംഗാളിലും വരും ദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126A പ്രകാരം, നിരോധിത കാലയളവില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് രണ്ട് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റമാണ്.

കേരളത്തിലെ 140 മണ്ഡലങ്ങളിലും അസമിലെ 126 സീറ്റുകളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പുർത്തിയായിട്ടുണ്ട്. കോടിക്കണക്കിന് വോട്ടർമാരും നിരവധി കന്നി വോട്ടർമാരും പങ്കുചേരുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ നിഷ്പക്ഷത ഉറപ്പാക്കുകയാണ് കമ്മീഷന്‍റെ ലക്ഷ്യം. 

പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നിയമം അനുസരിച്ച്‌ ഏപ്രില്‍ 29-ന് ശേഷം മാത്രമേ ഫലങ്ങള്‍ പുറത്തുവിടുകയുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ രാഷ്ട്രീയ കേന്ദ്രങ്ങളും വോട്ടർമാരും ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !